»   » കമലിന്റെ 'മകളെ' അനുകരിച്ച് രജനികാന്തിന്റെ 'മകള്‍'

കമലിന്റെ 'മകളെ' അനുകരിച്ച് രജനികാന്തിന്റെ 'മകള്‍'

Posted By: Rohini
Subscribe to Filmibeat Malayalam

കമലിന്റെ ഏത് മകളെയാണ് രജനികാന്തിന്റെ മകള്‍ അനുകരിക്കുന്നതെന്നാവും? അക്ഷര ഹസന്റെയോ ശ്രുതി ഹസന്റെയോ കാര്യമല്ല, പറയുന്നത്. കമല്‍ ഹസന്‍ അഭിനയിച്ച ഉത്തമ പുത്രന്‍ എന്ന ചിത്രവും അതില്‍ കമലിന്റെ മകളായി എത്തിയ പാര്‍വ്വതിയെയും കുറിച്ചാണ്.

ഉത്തമ വില്ലന്‍ എന്ന ചിത്രത്തില്‍ കമല്‍ ഹസന്റെ മകളായിട്ടാണ് പാര്‍വ്വതി എത്തിയത്. ഒരു ആണത്തമുള്ള കഥാപാത്രമായിരുന്നു അത്. രജനികാന്ത് നായകനാകുന്ന പ രഞ്ജിത്തിന്റെ കബലി എന്ന ചിത്രത്തില്‍ രജനികാന്തിന്റെ മകളായി എത്തുന്ന ധന്‍സിക ഏതാണ്ട് ഇതുപോലൊരു വേഷമാണ് ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.

kamal-parvathy-dansika

ആണത്തമെന്ന് പറഞ്ഞാല്‍ വല്ലാത്തൊരു ആണത്തമാണത്രെ. പുകവലിയും വെള്ളമടിയുമൊക്കെയുണ്ടാവും. ഏറെ കുറേ മലയാളത്തിലെ നീന എന്ന ചിത്രത്തിലെ ദീപ്തി സതിയുടെ വേഷമായും സാമ്യമുണ്ടാവും.

രജനികാന്ത് ഒരു സ്റ്റൈലിഷ് അധോലോക നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിയ്ക്കുകയാണ്. രാധിക അപ്‌തെയാണ് ചിത്രത്തിലെ നായിക. ആട്ടക്കത്തി ദിനേശ്, കലൈയരസന്‍, ഋത്വിക, കിഷോര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

English summary
Director Pa Ranjith’s ‘Kabali’ shooting is underway in Chennai and the film has Rajinikanth playing a super stylish don and just now we have the news that Dhansika playing the superstar’s daughter is going to appear in a tomboyish look much like the one Parvathi Menon had in Kamal Haasan’s ‘Uttama Villain’.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam