For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബീസ്റ്റ്' രജനീകാന്തിനും ഇഷ്ടമായില്ല; 'തലൈവര്‍ 169'ല്‍ നിന്ന് നെല്‍സണെ ഒഴിവാക്കാൻ സാധ്യത

  |

  റിലീസിന് മുന്നേ വമ്പൻ ഹൈപ്പ് സൃഷ്ട്ടിച്ച ചിത്രമായിരുന്നു വിജയ് നായകനായി എത്തിയ ബീസ്റ്റ്. ചിത്രത്തിലെ അറബിക്ക് കുത്ത് എന്ന ഗാനം ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾക്ക് ഒരു മികച്ച ദൃശ്യവിരുന്നായിരുന്നു സമ്മാനിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനത്തെപോലെ തന്നെ ജനശ്രദ്ധ ആകർഷിച്ചു.

  Beast

  എന്നാൽ ബീസ്റ്റ് തീയേറ്ററുകളിൽ എത്തിയതോടെ ചിത്രത്തിന്റെ തലവര മാറി. പ്രേക്ഷകർ പ്രതീക്ഷിച്ച നിലവാരത്തിൽ എത്തൻ ചിത്രത്തിന് സാധിച്ചില്ല. ഡോക്ടര്‍ എന്ന വന്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രം ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ തന്നെയാണോ ഈ ചിത്രവും സംവിധാനം ചെയ്തത് എന്ന് പോലും പ്രേക്ഷകർ ചോദിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ മേക്കിങ്.

  ആദ്യദിനം മുതല്‍ നെഗറ്റീവ് റിവ്യൂകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രവഹിക്കാന്‍ തുടങ്ങിയതോടെ ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷൻ നേടാനും സാധിച്ചില്ല.

  ഇപ്പോഴിതാ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തെക്കുറിച്ചും ചില പ്രചാരണങ്ങൾ നടക്കുകയാണ്.

  രജനീകാന്തിന്‍റെ കരിയറിലെ 169-ാം ചിത്രമായ തലൈവര്‍ 169 ഫെബ്രുവരി 22 ന് ആണ് പ്രഖ്യാപിക്കപ്പെട്ടത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം പകരുന്നതെന്നും ചിത്രത്തിന്റെ പ്രഖ്യാപനത്തിൽ നിർമാതാക്കൾ പറഞ്ഞിരുന്നു.

  എന്നാല്‍ ബീസ്റ്റ് കണ്ട രജനീകാന്തിന് ചിത്രം ഇഷ്ടപ്പെടാത്തതിനാല്‍ സംവിധായകനെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത.

  Thalaivar 169

  അടുത്തിടെ ഇറങ്ങിയ ജനശ്രദ്ധ നേടിയ പല ചിത്രങ്ങളും കണ്ടതിനു ശേഷം രജനി അണിയറ പ്രവർത്തകരെ വിളിച്ച് അഭിനന്ദിക്കുകയോ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബീസ്റ്റ് സിനിമയെക്കുറിച്ച് അദ്ദേഹം ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. സണ്‍ പിക്ചേഴ്സ് തന്നെയാണ് രജനിക്കായി ബീസ്റ്റിന്‍റെ സ്പെഷല്‍ സ്ക്രീനിംഗ് ഒരുക്കിയത്.

  എന്നാൽ ഈ വാർത്തകളെല്ലാം വസ്തുതാവിരുദ്ധമാണെന്നും രജനിയുമായി തിരക്കഥ ചര്‍ച്ച ചെയ്യുന്ന തിരക്കിലാണ് നെല്‍സണെന്നും റിപ്പോർട്ടുകളുണ്ട്. ഈ പ്രചാരണങ്ങൾ സത്യമാവരുതേയെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ക്കൊപ്പം നെല്‍സന് പകരം മറ്റൊരാള്‍ ക്യാമറയ്ക്കു പിന്നില്‍ എത്തണമെന്ന് കരുതുന്ന രജനി ആരാധകരും ഉണ്ട്.

  ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സൺ ടി വിയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോക്ക് താഴെ ആരാധകർ ഇതേപ്പറ്റി കമെന്റുകൾ എഴുത്തുകയാണിപ്പോൾ.

  ബീസ്റ്റിന്റെ പതനത്തോടെ നെൽസണിൽ ഉള്ള വിശ്വാസം പ്രേക്ഷകർക്ക് കുറഞ്ഞുവെങ്കിലും രജനിയുടെ ചിത്രമായതിനാൽ ചിത്രം ഹിറ്റാവും എന്ന പ്രതീക്ഷയിലാണ് രജനി ആരാധകർ.

  ബീസ്റ്റിനെ വിമര്‍ശിച്ച് വിജയ്‍യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.

  ചിത്രത്തിന്‍റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ഈ പ്രതികരണം.

  Vijay Nelson

  "സംവിധായകര്‍ അവരുടെ ശൈലിയില്‍ സിനിമയെടുക്കുകയും അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. പുതുതലമുറയിലെ സംവിധായകരുടെ ആദ്യ 2 സിനിമകള്‍ വലിയ വിജയമാകുന്നതോടെ സൂപ്പർതാരങ്ങൾ അവരുടെ പിന്നാലെ പോകും.

  കഥയില്ലെങ്കിൽ പോലും ഫാൻസ് ചിത്രത്തെ രക്ഷിക്കും എന്ന വിശ്വാസത്തിൽ ഈ സംവിധായകരും അവർക്കൊപ്പം സിനിമ എടുക്കാൻ ഒരുങ്ങും. അതൊരു തെറ്റായ ധാരണയാണ്"- ചന്ദ്രേശഖര്‍ പറഞ്ഞു

  പുതിയ തലമുറയിലെ കഴിവു തെളിയിച്ച സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം സിനിമയെ രക്ഷിക്കുമെന്ന് തെറ്റിദ്ധാരണയുണ്ട്. വിജയ് ചിത്രം ബീസ്റ്റിന്റെ കാര്യത്തില്‍ തിരക്കഥയും അവതരണവും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും നിർമാതാവും നടനുമായ എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു.

  Recommended Video

  ബീസ്റ്റിൽ ഞാനൊരു തമാശക്കാരൻ..ഷൈൻ ടോം ചാക്കോ പറയുന്നു

  ചിത്രത്തിലെ 'അറബിക്കുത്ത് സോങ്' ആസ്വദിച്ചു, എന്നാല്‍ സിനിമ അത്ര ആസ്വാദ്യകരമായി തോന്നിയില്ല എന്നും വിജയുടെ താരപദവിയെ ആശ്രയിച്ചാണ് സിനിമ നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  Read more about: rajinikanth nelson
  English summary
  Rajinikanth didn't like the movie beast. will nelson be replaced in Rajinikanth's new movie thalaivaar169?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X