ഒറ്റമുറി വീടും, ഒരു സ്‌കൂട്ടറും.. സ്‌റ്റൈയില്‍ മന്നന്‍ രജനികാന്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഇതാണ്!

സ്‌റ്റൈയില്‍ മന്നന്‍ രജനികാന്ത് എന്ന പേര് തമിഴകത്തിന്റെ ഊര്‍ജമാണ്. ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആരാധകര്‍ താരത്തിന് പിന്നാലെയാണ്. മാത്രമല്ല രജനികാന്ത് നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 2.0 റിലീസിന് ഒരുങ്ങുകയാണ്. അതിനിടെ തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

rajinikanth

മലേഷ്യയില്‍ നിന്നും നടികര്‍ സംഘം ഒരുക്കിയ 'നച്ചത്തിറ വിഴ' എന്ന പരിപാടിയിലാണ് തനിക്ക് നല്ലൊരു ജീവിതം തന്ന ജനങ്ങള്‍ക്ക് നല്ലൊരു ജീവിതം തിരിച്ച് കൊടുക്കണമെന്ന് താരം തുറന്ന് പറഞ്ഞത്. ഒപ്പം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു ബെഡ്‌റൂമുള്ള വീടും ഒരു സ്‌കൂട്ടറും സ്വന്തമാക്കുകയെന്നാണ് രജനികാന്ത് പറഞ്ഞത്.

പരിപാടിയില്‍ കമല്‍ഹാസനും പങ്കെടുത്തിരുന്നു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം കമല്‍ ഹാസനും രജനികാന്തും ആദ്യമായി ഒന്നിച്ചെത്തിയ ചടങ്ങായിരുന്നു കഴിഞ്ഞത്. പുതിയൊരു വെബ്‌സൈറ്റ് ഉദ്ഘാടനത്തോടെയായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയി പ്രവേശനം ആരംഭിച്ചത്. താനൊരു വെബ് പേജ് ആരംഭിച്ചിട്ടുണ്ടെന്നും അല്ലാത്തതുമായ ഫാന്‍സ് അസോസിയേഷനുകളും തമിഴ്‌നാട്ടില്‍ മാറ്റം ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും നല്ല മാറ്റത്തിനായി പ്രവര്‍ത്തിക്കണമെന്നും താരം മുമ്പ് പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X