»   » കബാലിയില്‍ നിന്നും വെട്ടിമാറ്റിയ ഭാഗങ്ങള്‍ യൂട്യൂബിലൂടെ പുറത്തുവിടുന്നു

കബാലിയില്‍ നിന്നും വെട്ടിമാറ്റിയ ഭാഗങ്ങള്‍ യൂട്യൂബിലൂടെ പുറത്തുവിടുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

സ്റ്റൈല്‍ മന്നന്‍ നായകനായി എത്തിയ കബാലിയില്‍ നിന്നും വെട്ടിമാറ്റിയ രംഗങ്ങള്‍ യൂട്യൂബിലൂടെ പുറത്തു വിടുന്നു. സിനിമയില്‍ ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ ഡിസംബര്‍ 31 ന് യൂട്യൂബിലൂടെ പുറത്തുവിടുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ കലൈപ്പുലി എസ് താണു അറിയിച്ചു. തിയേറ്ററില്‍ സൂപ്പര്‍ഹിറ്റായ ചിത്രത്തില്‍ നിന്നും നിരവധി രംഗങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ പുറത്തുവിടുന്നത് സംബന്ധിച്ച വാര്‍ത്ത അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ആരാധകര്‍ കാണാത്ത രംഗങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് ചിത്രത്തിന്റെ സംവിധായകനായ പാ രഞ്ജിത്ത് അറിയിച്ചിരുന്നു. നടന്‍ ദിനേഷും ധന്‍ഷികയും ഉള്‍പ്പെട്ട നിരവധി രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയിരുന്നുവെന്നും സംവിധായകന്‍ അറിയിച്ചു.

kabali

മലേഷ്യയില്‍ ജീവിക്കുന്ന തമിഴരുടെ കഥ പറഞ്ഞ ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. തമിഴകത്തിന്റെ സ്വന്തം താരമായ രജനീകാന്ത് ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രം കൂടിയാണ് കബാലി. ഇതാദ്യമായാണ് ഒരു സിനിമയില്‍ നിന്നും വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഇത്ര പ്രാധാന്യത്തോടെ യൂട്യൂബിലൂടെ പുറത്തുവിടുന്നത്.

English summary
The deleted scenes of Rajinikanth starrer 'Kabali' directed by Ranjith will be revealed tomorrow on 31st December. The produced of the film Kalaippuli S Thanu has announced the same on his social networking page. 'Kabali' is crime drama directed by Pa Ranjith and the star cast for the film includes Radhika Apte, Kishore, Kalaiyarasan, Dhansika and Dinesh Ravi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam