twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലിങ്ക 12ന് കേരളത്തിലേക്കില്ല

    By Nirmal Balakrishnan
    |

    സ്‌റ്റൈല്‍ മന്നന്റെ പുതിയ ചിത്രമായ ലിങ്ക ഡിസംബര്‍ 12ന് കേരളത്തിലെ ഫാന്‍സുകാര്‍ക്കു കാണാന്‍ കഴിഞ്ഞെന്നു വരില്ല. ലോകവ്യാപകമായി ചിത്രം ഡിസംബര്‍ 12ന് ആണ് റിലീസ് ചെയ്യുന്നത്. ആ ദിവസത്തെ പ്രത്യേകത എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. അന്നാണ് രജനീകാന്തിന്റെ പിറന്നാള്‍. അന്ന് കേരളത്തിലെ ഫാന്‍സുകാര്‍ രജനിയുടെ ഫഌക്‌സില്‍ പാലൊഴുക്കണമെങ്കില്‍ ചിലപ്പോള്‍ തമിഴ്‌നാട്ടില്‍ പോകേണ്ടിവരും.

    തൊട്ടുമുന്‍പ് റിലീസ് ചെയ്ത രജനി ചിത്രമായ കൊച്ചടയാന്‍ ഉണ്ടാക്കിയ നഷ്ടം നികത്താതെ ലിങ്ക കേരളത്തില്‍ റിലീസ് ചെയ്യേണ്ട എന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ തീരുമാനെന്നറിയുന്നു. രജനീകാന്തിന്റെ മകള്‍ തന്നെയായിരുന്നു ഈ ചി്ത്രം സംവിധാനം ചെയ്തത്. ഏകദേശം 12 കോടി രൂപയ്ക്കായിരുന്നു ഈ ചിത്രം കേരളത്തില്‍ വിതരണാവകാശം വിറ്റത്. എന്നാല്‍ അതിന്റെ പത്തിലൊന്നു പോലും അവര്‍ക്കു തിരിച്ചുകിട്ടിയില്ല. ഈ നഷ്ടം നികത്താതെ ലിങ്ക കേരളത്തില്‍ ആരും വിതരണത്തിനെടുക്കേണ്ട എന്നാണ് അസോസിയേഷന്‍ തീരുമാനം.

    lingaa

    ഇറോസ് ഇന്റര്‍നാഷനലാണ് 120 കോടി രൂപയ്ക്ക് ചിത്രത്തിന്റെ വിതരണാവകാശം ലോകത്താതെ വാങ്ങിയത്. ഏകദേശം 5000 തിയറ്ററുകളിലാണ് അന്ന് ചിത്രം റിലീസ് ചെയ്യുക. റിലീസിനു മുന്‍പ് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അവര്‍. എത്രയും പെട്ടെന്നു പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഈ സമരം മറ്റു സംസ്ഥാനങ്ങളിലേക്കും പടരുമെന്ന് നിര്‍മാതാക്കള്‍ പേടിക്കുന്നുണ്ട്.

    മുന്‍പും രജനി ചിത്രങ്ങള്‍ക്ക് ഇതേ പ്രശ്‌നമുണ്ടായിട്ടുണ്ട്. ബാഷ, കുചേലന്‍ എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ രജനീകാന്ത് തന്നെ നേരിട്ടു നഷ്ടം നികത്തിയിരുന്നു. ലിങ്കയുടെ ഭാവി എന്താകുമെന്ന് കണ്ടറിയാം.

    English summary
    Rajinikanth’s Lingaa not release in Kerala on december 12 because of Kochadaiiyaan’s losses?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X