TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
രാഷ്ട്രീയവും സിനിമയുമല്ല ഇപ്പോഴത്തെ കാര്യം!! കമലിനെ കാണാൻ രജനി എത്തി, വിഷയം കല്യാണം
തമിഴ് പ്രേക്ഷകരുടെ ആവേശമാണ് കമൽ ഹാസനും രജനികാന്തും. ഒരു നാണയത്തിന്റെ ഇരു ധ്രുവങ്ങൾ പോലെയാണ് ഇവർ രണ്ടു പേരും. തങ്ങളുടെ പ്രിയപ്പെട്ട ഉലകനായകനും തലൈവരും ഓരേ വേദിയിലെ മറ്റോ പ്രത്യക്ഷപ്പെട്ടാൽ പിന്നെ ആരാധകർക്കിടയിൽ ആവേശമാണ്. സിനിമയിൽ ഒരുമിച്ച് തിളങ്ങുന്ന വരാണ് ഇവർ രണ്ടു പേരും. ഇപ്പോഴിത ഇരു താരങ്ങളും രാഷ്ട്രീയ പ്രവേശനവും പ്രഖ്യാപിച്ചിട്ടുണ്ട്.

സിനിമയിലും രാഷട്രീയത്തിവും മുഖത്തോട് മുഖം നോക്കി എതിരാളികളെ പോലയാണെങ്കിലും വ്യക്തി ജീവിതത്തിൽ ഇവർ മികച്ച സുഹൃത്തുക്കളാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങൾ കെട്ടിപ്പിടിച്ച് പരസ്പരം ആശംസം കൈമാറുന്ന ഫോട്ടോയണ്. ചെന്നൈ യിലെ കമൽഹാസന്റെ വസതിയിൽ വെച്ചായിരുന്നു താരങ്ങളുടെ കൂടിക്കാഴ്ച ഇത്. അണികൾക്കിടയിലും പ്രേക്ഷകർക്കിടയിലും വൻ ചലനം സൃഷ്ടിച്ചിട്ടുണ്ട്.
അന്ധനായ ബാലൻ നടത്തുന്ന ഒറ്റയാൾ പോരാട്ടം!! 'ഉൾക്കാഴ്ച', ചിത്രം ഉടൻ തിയേറ്ററുകളിൽ..
മകളുടെ വിവാഹം
രജനികാന്തിന്റെ രണ്ടാമത്തെ മകൾ സൗന്ദര്യയുടെ വിവാഹം ഫെബ്രുവരി 11 നാണ്. അതിന്റെ തയ്യാറെടുപ്പിലാണ് തലൈവരും കുടുംബവും. ചെന്നൈയിലെ പോയ്സ് ഗാർഡനിലെ വസതിയിൽ വെച്ചാണ് സൗന്ദര്യയുടെ വിവാഹം നടക്കുക. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. പിന്നീട് സഹപ്രവർത്തകർക്കും മാറ്റുമായി ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്.
സുഹൃത്തിനെ നേരിട്ട് ക്ഷണിക്കാനെത്തി
രജനിയുടെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ കമലിനെ വിവാഹത്തിന് നേരിട്ട് ക്ഷണിക്കാൻ തലൈവർ എത്തിയിരുന്നു. താരത്തിന്റെ ചെന്നൈയിലെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. ഇവർ തമ്മിലുളള കൂടിക്കാഴ്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കമലിനെ കൂടാതെ അന്തരിച്ച തമിഴ് സൂപ്പർ താരം ശിവാജി ഗണേഷന്റെ കുടുംബത്തേയും താരം നേരിട്ടെത്തി ക്ഷണിച്ചിട്ടുണ്ട്.
സൗന്ദര്യയുടെ രണ്ടാം വിവാഹം
സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. നടനും ബിസിനസുകാരനുമായ വിശാഖൻ വാണങ്കാമുടിയാണ് താരപുത്രി വിവാഹം കഴിക്കുന്നത്. വ്യവസായിയായ ആശ്വൻ രാംകുമാറുമായുളള ആദ്യ വിവാഹത്തിൽ ഇവർക്ക് 5 വയസ്സുള്ള ഒരു മകനുണ്ട്. സംവിധായിക കൂടിയാണ് സൗന്ദര്യ. ധനുഷ് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ വേലയില്ല പട്ടധാരി 2 കൊച്ചിയാടൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത്ത് സൗന്ദര്യയാണ്
ഇരുവരുടേയും രണ്ടാം വിവാഹം
സൗന്ദര്യയുടെ മാത്രമല്ല വിശാഖന്റേയും രണ്ടാം വിവാഹമാണിത്. 2017ലായിരുന്നു സൗന്ദര്യയും രാംകുമാറും തമ്മിലുള്ള വിവാഹ ബന്ധം വേർപിരിഞ്ഞത്. ഇതിന ശേഷം രണ്ട് വർഷങ്ങൾക്ക് ശേഷമാണ് വിശാഖനുമായുളള വിവാഹം. ഫെബ്രുവരി 8 നായിരുന്നു ഇരുവരുടെയും പ്രീവെഡ്ഡിഭ് റിസപ്ഷൻ. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ഇതിനു പങ്കെടുത്തത്. അതീവ സ്വകാര്യമായിട്ടാണ് വിവാഹവും നടക്കുക.