»   »  ബിജെപി പാളയത്തില്‍ എത്തിയോ.. ആര്‍കെ നഗറില്‍ ആര്‍ക്കൊപ്പം?? സ്‌റ്റൈല്‍ മന്നന്‍ മനസ് തുറക്കുന്നു...

ബിജെപി പാളയത്തില്‍ എത്തിയോ.. ആര്‍കെ നഗറില്‍ ആര്‍ക്കൊപ്പം?? സ്‌റ്റൈല്‍ മന്നന്‍ മനസ് തുറക്കുന്നു...

Posted By:
Subscribe to Filmibeat Malayalam

ആര്‍ കെ നഗറില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞടുപ്പില്‍ രജനികാന്ത് ബിജെപിയെ അനുകൂലിക്കുകയാണെന്നു പറഞ്ഞു പുറത്ത് വന്ന വാര്‍ത്തകള്‍ക്കെതിരെ തന്റെ നയം വ്യക്തമാക്കി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രംഗത്തെത്തി. ട്വിറ്ററിലുടെയാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഇത്തവണ താന്‍ ആര്‍ക്കും അനുകൂലമായി നില്‍ക്കുന്നില്ലെന്നാണ് താരം പറയുന്നത്. മാധ്യമങ്ങള്‍ താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗംഗെ അമാരെന് അനുകൂലമായിട്ടുള്ള നിലാപാടണ് നടത്തുന്നതെന്ന് വാര്‍ത്തകള്‍ കൊടുത്തിരുന്നു. എന്നാല്‍ അങ്ങനെയല്ലെന്നാണ് സൂപ്പര്‍ സ്റ്റാര്‍ പറയുന്നത്.

 super-star-rajini-kanth

ബിജെപി സ്ഥനാര്‍ത്ഥിയുടെ മകന്‍ വെങ്കട്ട് പ്രഭുവാണ് സൂപ്പര്‍ താരം രജനികാന്ത് തന്റെ പിതാവിനെ കാണാന്‍ എത്തിയെന്നും പിതാവിന് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുള്ള ആശംസകള്‍ നേര്‍ന്നുവെന്നും പറഞ്ഞ് ട്വീറ്റ് ചെയ്തത്.

ഇതോടെയാണ് രജനികാന്ത് ബിജെപിയെ അനുകൂലിക്കുകയാണെന്നും പറഞ്ഞ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വാര്‍ത്തകള്‍ക്ക് പിന്നിലെ വാസ്തവം ഇതല്ലെന്നും താന്‍ ആരെയും അനുകൂലിക്കുന്നില്ലെന്നും തുറന്ന് പറഞ്ഞു കൊണ്ടാണ് താരം ട്വീറ്റ് ചെയ്തത്.

English summary
Superstar Rajinikanth has posted a tweet on his micro-blogging page, in which he says that he is not in favour of anyone contesting in the upcoming RK Nagar bypolls.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam