Just In
- 11 min ago
വയറിലെ സ്ട്രെച്ച് മാര്‍ക്കിന് മലൈകയ്ക്ക് ബോഡി ഷെയ്മിങ്, നടിയെ പിന്തുണച്ച് ആരാധകര്‍
- 29 min ago
പ്രെടോള്‍ പമ്പിലായിരുന്നു ജോലി; സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന് അബ്ബാസ്
- 2 hrs ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 3 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
Don't Miss!
- Automobiles
പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം
- Finance
നിഫ്റ്റി 14000ന് താഴേയ്ക്ക് കൂപ്പുകുത്തി, സെൻസെക്സ് 938 പോയിന്റ് ഇടിഞ്ഞു
- Sports
IPL 2021: രാജസ്ഥാന് വണ്മാന് ബൗളിങ് ആര്‍മി! ഇതു മാറ്റിയേ തീരൂ- ചോപ്ര പറയുന്നു
- News
വടക്കു നിന്ന് സിപിഎം,തെക്കു നിന്ന് സിപിഐ;എല്‍ഡിഎഫ് ജാഥകള്‍ 13,14 തിയതികളില്‍
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തിയറ്ററുകള്‍ കിടുങ്ങും! രജനികാന്തിന്റെ മാസ്, ബിഗ് ബജറ്റ് ചിത്രം 2.0 വരുന്നത് 4ഡി ശബ്ദസന്നിവേശത്തോടെ!

ഇന്ത്യന്‍ സിനിമാലോകത്ത് നിന്ന് വീണ്ടുമൊരു വിസ്മയം പിറക്കാന്‍ ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. യന്തിരന് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി എസ് ശങ്കര്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന 2.0 ആണ് നവംബര്‍ 29 ന് റിലീസിനെരാുങ്ങുന്നത്. സയന്‍സ് ഫിക്ഷനായി ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകരെ ആകാംഷയിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
മമ്മൂട്ടിയല്ല മോഹന്‍ലാലാണോ നായകന്? കലിയുഗത്തിന് വേണ്ടി സന്തോഷ് ശിവനും ലാലേട്ടനും ഒന്നിക്കുന്നു?
അരിസ്റ്റോ സുരേഷിന്റെ നായികയായി നിത്യ മേനോന്! കോളാമ്പിയിലെ നിത്യയൊരു ബിനാലെ ആര്‍ട്ടിസ്റ്റാണ്!!
സിനിമ എത്താന്‍ ഇനി മൂന്ന് ദിവസം കൂടിയേ ബാക്കിയുള്ളു. അതിനുള്ളില്‍ ആരാധകരെ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് സിനിമയുടെ അണിയറയില്‍ നിന്നും പുറത്ത് വരുന്നത്. ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ ബോക്സോഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ 2.0 യ്ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.
മമ്മൂക്കയുടെ വിസ്മയം അങ്ങ് ഗോവയിലും! മമ്മൂട്ടി മലയാളത്തിന്റെ മാത്രമല്ല തമിഴ്നാട്ടുകാരുടെ കൂടിയാണ്!

2.0
രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയിരിക്കുന്ന സിനിമയാണ് 2.0. എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ രജനികാന്തിനൊപ്പം ബോളിവുഡ് നടന് അക്ഷയ് കുമാറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ വില്ലന്‍ അക്ഷയ് ആണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എമി ജാക്സനാണ് നായിക. ദീപാവലിയ്ക്ക് എത്തുമെന്ന് കരുതിയെങ്കിലും നവംബര്‍ 29 നാണ് സിനിമയുെട റിലീസ്. തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ നിര്‍മ്മിച്ച സിനിമ കേരളത്തിലും വലിയ പ്രധാന്യത്തോടെ തന്നെയായിരിക്കും എത്തുന്നത്.

4ഡി ശബ്ദ സാങ്കേതികവിദ്യ
ത്രിഡിയിലൊരുക്കുന്ന സിനിമ ദൃശ്യ വിസ്മയം കൊണ്ട് മാത്രമല്ല ശബ്ദം കൊണ്ടും അതിശയിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.0 യ്ക്ക് 4ഡി ശബ്ദസന്നിവേശത്തിന്റെ സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് ശങ്കര്‍. 4ഡി എസ് ആര് എല്‍ ശബ്ദ സാങ്കേതികവിദ്യയിലായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ശബ്ദ സന്നിവേശ സാങ്കേതികവിദ്യ കൊണ്ട് വരുന്നത്. ഇതോടെ സിനിമയെ കുറിച്ചുള്ള ആകാംഷ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

തിയറ്ററുകള്‍ കിടുങ്ങും
2.0 കാണാന്‍ വരുന്നവര്‍ തിയറ്ററിനുള്ളില്‍ നിന്നും കിടുങ്ങി വിറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്ക്രീനില്‍ നിന്നും സൗണ്ടിംഗ് വാളില്‍ നിന്നും കേള്‍ക്കുന്ന ശബ്ദത്തിന് പുറമേ സീറ്റിനടിയില്‍ നിന്ന് കൂടി ശബ്ദം കേള്‍ക്കാം എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ടീസര്‍ പുറത്ത് വിടുന്ന ചടങ്ങില്‍ നിന്നും സംവിധായകന് എസ് ശങ്കര്‍ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് മാധ്യമങ്ങളോട് പങ്കുവെച്ചത്.

സംവിധായകന് പറയുന്നതിങ്ങനെ..
ഈ സിനിമയ്ക്ക് കഥ ഒരുക്കുമ്പോള്‍ തന്നെ മികച്ച ദൃശ്യ വിസ്മയം ഒരുക്കണമെന്നും അതിന് പറ്റിയ ത്രിഡി എഫക്റ്റില്‍ തന്നെ ചിത്രമൊരുക്കണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെ ശബ്ദസന്നിവേശം സാധ്യമാക്കുന്ന സൗണ്ട് ടെക്നോളജിയും ഉറപ്പ് വരുത്തണമെന്നുണ്ടായിരുന്നു. ചിത്രം തിയറ്ററിലിരുന്ന് കാണുമ്പോള്‍ ഇരുവശത്തുമായി നല്കിയ സ്പീക്കറുകളില്‍ നിന്നും മുകളിലെ സ്പീക്കറില്‍ നിന്നും മാത്രമല്ല സീറ്റിന് താഴെ നിന്ന് കൂടി ശബ്ദം കേള്‍ക്കുന്ന ഒരനുഭവമായിരിക്കും 4ഡി നിങ്ങള്‍ക്ക് സമ്മാനിക്കുന്നതെന്നും ശങ്കര്‍ പറയുന്നു.

എല്ലാവരും ആസ്വദിക്കണം
സിനിമ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ത്രിഡി സൗകര്യമൊരുക്കാനും പുതിയ ശബ്ദസന്നിവേശ സാങ്കേതികതയെ പ്രോത്സാഹിപ്പിക്കാനും എല്ലാ വിതരണക്കാരോടും ഞാന്‍ ആവശ്യപ്പെടുകയാണെന്നും സംവിധായകന് പറയുന്നു. കാരണം ത്രിഡി സൗകര്യമുള്ള തിയറ്ററുകളില്‍ മാത്രമേ ഈ 4ഡി എസ്ആര്‍എല്‍ ശബ്ദ സാങ്കേതികതയ്ക്ക് സപ്പോര്‍ട്ടിംഗ് സിസ്റ്റമുള്ളു. സിനിമ അതിന്റെ മുഴുവന്‍ സാങ്കേതിക മികവോടെയും ആസ്വദിക്കൂ.. എന്നും ശങ്കര്‍ പറയുന്നു.

2.0 കേരളത്തിലേക്ക്
കേരളത്തിലും വമ്പന്‍ സ്വീകരണമാണ് 2.0 യെ കാത്തിരിക്കുന്നത്. 15 കോടിയ്ക്ക് മുകളില്‍ കൊടുത്ത് 2.0 യുടെ കേരള റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ടോമിച്ചന് മുളകുപാടമാണ്. സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുന്ന സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 450 ഓളം തിയറ്ററുകളിലായിരിക്കും കേരളത്തില്‍ മാത്രം 2.0 എത്തുന്നത്. ലോകമെമ്പാടുമായി 10,000 ഓളം സ്ക്രീനുകളിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ഒന്നിച്ചായിരിക്കും റിലീസ് ചെയ്യുന്നത്. വിദേശ ഭാഷകളില്‍ പിന്നീടായിരിക്കും സിനിമ എത്തുക. ചൂടപ്പം പോലെ ഇതിനകം സിനിമയുടെ ടിക്കറ്റുകള്‍ വിറ്റ് പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.