»   » ബാഷ റി-റിലീസ് ചെയ്യുന്നു, കബാലിയുടെ ക്ഷീണം തീര്‍ക്കാനോ..

ബാഷ റി-റിലീസ് ചെയ്യുന്നു, കബാലിയുടെ ക്ഷീണം തീര്‍ക്കാനോ..

Posted By: ഭദ്ര
Subscribe to Filmibeat Malayalam

'നാന്‍ ഒരു തടവ് സൊണ്ണാ, നൂറ് തടവ് സൊണ്ണ മാതിരി'... വര്‍ഷങ്ങളുടെ പഴക്കമുണ്ടായിട്ടും ഗ്ലാമര്‍ മങ്ങാത്ത രജനിയുടെ ബാഷ എന്ന ചിത്രത്തിലെ ഡയലോഗാണിത്.

കബാലി കേരളത്തില്‍ മാത്രം ക്ലിക്ക് ആയി, തമിഴ്‌നാട്ടിലെ രജനി തരംഗം അവസാനിച്ചോ?

ഈ ഡയലോഗ് ഒന്ന് കൂടി മോഡേണ്‍ ആക്കി വീണ്ടും റിലീസ് ചെയ്താലോ... അതിനുള്ള മിനുക്കി പണികള്‍ നടക്കുകയാണിപ്പോള്‍.

ബാഷ റി റിലീസ് ചെയ്യുന്നു


1995 ല്‍ സത്യ മൂവിസിന്റെ ബാനറില്‍ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാഷ. തമിഴകത്ത് രജനി തരംഗം സൃഷ്ടിച്ച സിനിമകളില്‍ ഒന്നായിരുന്നു ബാഷ.

മറക്കാനാകാത്ത ഡയലോഗ്


'നാന്‍ ഒരു തടവ് സൊണ്ണാ, നൂറ് തടവ് സൊണ്ണ മാതിരി' എന്ന ബാഷയിലെ ഡയലോഗ് ഇന്നും എവര്‍ ഗ്രീനാണ്.

എല്ലാ സംവിധാനങ്ങളും ഒരുങ്ങി കഴിഞ്ഞു


ബാഷ എന്ന ചിത്രത്തെ റി-റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാവ് ആര്‍ എം വീരപ്പന്‍. ചിത്രത്തിന് വേണ്ടി എല്ലാ സംവിധാനങ്ങളും ഒരുങ്ങി കഴിഞ്ഞു.

പിറന്നാള്‍ ദിവസം ചിത്രം റി-റിലീസ്


ചിത്രത്തിന്റെ ട്രെയിലര്‍ അടുത്ത മാസത്തില്‍ പുറത്തിറങ്ങും എന്നാണ് പറയുന്നത്. രജനിയുടെ പിറന്നാള്‍ ദിവസം ചിത്രം റി-റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കിയില്ല


അടുത്തിടെ പുറത്തിറങ്ങിയ കബാലി തമിഴ്‌നാട്ടില്‍ പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കിയില്ല. ചിത്രത്തിന്റെ റിലീസിന് മുന്‍പ് കോടികള്‍ വാരി കൂട്ടിയെങ്കിലും വിതരണക്കാര്‍ക്ക് കബാലി വന്‍ നഷ്ടമാണ് വരുത്തി വെച്ചത്. രജനി ഫാന്‍സിനെ ആവേശം കൊള്ളിയ്ക്കാൻ ബാഷയുടെ റി-റിലീസിന് സാധിക്കും എന്ന് പ്രതീക്ഷിക്കാം.

English summary
The movie Baasha digitised and released again!Producer RM Veerappan has confirmed the digitisation plans. In facts, reports are doing the rounds, that the work has already begun in full swing.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam