For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്‌റ്റൈല്‍ മന്നന്റെ മാസൊന്നും അങ്ങനെ പോയ് പോവൂല! തരംഗമായി ദര്‍ബാര്‍ ചിത്രങ്ങള്‍!

  |

  പേട്ടയുടെ വന്‍ വിജയത്തിന് ശേഷം തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുകയാണ് തലൈവര്‍ രജനീകാന്ത്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം തന്നെയാണ് നേടിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ പേട്ടയ്ക്ക് സാധിച്ചിരുന്നു. പഴയ വിന്റേജ് രജനീകാന്തിനെ ചിത്രത്തിലൂടെ കാണാനായെന്ന് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. പേട്ടയ്ക്ക് ശേഷം എആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ ദര്‍ബാര്‍ എന്ന ചിത്രമാണ് സൂപ്പര്‍താരത്തിന്റെതായി വരുന്നത്.

  വമ്പന്‍ താര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗിച്ചുകൊണ്ടിരിക്കുകയാണ്. ദര്‍ബാറിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഫസ്റ്റ്‌ലുക്കിന് പിന്നാലെ പുതിയ ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍. സര്‍ക്കാര്‍ എന്ന വിജയ് ചിത്രത്തിന് ശേഷമാണ് എആര്‍ മുരുകദോസ് തലൈവര്‍ സിനിമയുമായി എത്തുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര വീണ്ടും സ്റ്റൈല്‍ മന്നന്റെ നായികയാവുന്നുവെന്ന പ്രേത്യകതകളോടെയാണ് ചിത്രം എത്തുന്നത്.

  ദര്‍ബാറിന്റെതായി പുറത്തുവന്ന പുതിയ ചിത്രങ്ങളില്‍ പോലീസ് ഗെറ്റപ്പില്‍ രജനീകാന്തിനെ കാണിക്കുന്ന ഒരു സ്റ്റിലും പുറത്തുവന്നിരുന്നു. വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് സൂപ്പര്‍സ്റ്റാര്‍ പോലീസ് ഓഫീസറായി വീണ്ടും എത്തുന്നത്. മുംബൈ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന സിനിമ മാസ് എന്റര്‍ടെയ്‌നറായിട്ട് തന്നെയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ പ്രാധാന്യമുളള ചിത്രമാണ് ദര്‍ബാറെന്ന് സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ സ്റ്റിലുകളില്‍ നിന്നും വ്യക്തമാണ്.

  കുഞ്ഞിരാമായണം സിനിമയിലെ ആ ക്ലൈമാക്‌സ് രംഗം! ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് ആര്യ

  തലൈവരുടെ 167ാം സിനിമയായിട്ടാണ് ദര്‍ബാര്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 1992ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് നടന്‍ അവസാനമായി പോലീസ് വേഷത്തിലെത്തിയിരുന്നത്. പോലീസ് വേഷത്തിലുളള ഒരു ചിത്രവും കോട്ടിട്ട് സ്‌റ്റൈലന്‍ ചിരിയുമായി നില്‍ക്കുന്ന രജനിയുടെ ഒരു ചിത്രവുമായിരുന്നു മുരുഗദോസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്.

  ജാതിക്കാ തോട്ടത്തിന് ശേഷം തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ അടുത്ത ഹിറ്റ് ഗാനം! വൈറലായി വീഡിയോ! കാണൂ

  അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഇത്തവണയും തലൈവര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. രജനീകാന്തിന്റെ മുന്‍ചിത്രമായ പേട്ടയ്ക്ക് സംഗീതമൊരുക്കിയിരുന്നത് അനിരുദ്ധ് തന്നെയായിരുന്നു. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. മുരുകദോസും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കൂടിയാണ് ദര്‍ബാര്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

  ഞാന്‍ ജാക്‌സണ്‍ അല്ലെടാ, ന്യൂട്ടണ്‍ അല്ലെടാ! തരംഗമായ അമ്പിളിയിലെ ഗാനത്തിന്റെ വീഡിയോ

  രജനികാന്തിന്‍റെ ദര്‍ബാറില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടില്ലെന്ന് ചെമ്പന്‍ വിനോദ്

  മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലാണ് ദര്‍ബാറിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. കോടതി എന്ന അര്‍ത്ഥത്തിലാണ് സിനിമയ്ക്ക് ദര്‍ബാര്‍ എന്ന് പേരിട്ടിരിക്കുന്നതെന്നാണ് സൂചന. മലയാളി താരം നിവേദ തോമസാണ് സൂപ്പര്‍ സ്റ്റാറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. അടുത്ത വര്‍ഷം പൊങ്കല്‍ സമയത്തായിരിക്കും ദര്‍ബാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുക.

  English summary
  rajinikanth s darbar movie stills trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X