അഭിനയം പോരെന്നു പറഞ്ഞ് രജനീകാന്തിനെ വിമര്‍ശിക്കുന്ന ഒരേ ഒരാള്‍....

ഐശ്വര്യയുടെ സറ്റാന്‍ഡിംഗ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്‌സ് എന്ന പുസ്തകത്തിന്‍രെ പ്രകാശന ചടങ്ങിനിടയിലാണ് ഐശ്വര്യ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്

By Pratheeksha

സൂപ്പര്‍സ്റ്റാര്‍ രജനിയ്ക്ക് തമിഴകത്ത് ആരാധകരേ ഉള്ളൂ വിമര്‍ശകരില്ല എന്നു കരുതുന്നവര്‍ക്കു തെറ്റി രജനീകാന്തിന്റെ സിനിമകളെ വിമര്‍ശിക്കുന്ന താരത്തിന്റെ ഏറ്റവും അടുത്ത ഒരാളുണ്ട്. നടന്റെ മകള്‍ ഐശ്വര്യ ധനുഷ് ആണ് അച്ഛന്റെ സിനിമകളെ പ്രശംസിക്കുകയും അതോടൊപ്പം വിമര്‍ശിക്കുകുകയും ചെയ്യുന്ന വീട്ടിലെ അംഗം.

താന്‍ അച്ഛന്റെ വലിയ വിമര്‍ശകരിലൊരാളാണെന്നു ഐശ്വര്യ പറയുന്നു. ചില ചിത്രങ്ങളെ കൂടുതല്‍ വിമര്‍ശിക്കാറുണ്ട്. പരുക്കന്‍ രീതിയിലല്ലാത്ത വളരെ സൗമ്യ വിമര്‍ശനമാണ് പതിവെന്നും ഐശ്വര്യ പറയുന്നു.

rajiniiswarya-19-

സറ്റാന്‍ഡിംഗ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്‌സ് എന്ന ഐശ്വര്യ രചിച്ച പുസ്തകത്തിന്‍രെ പ്രകാശന ചടങ്ങിലാണ് ഐശ്വര്യ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. അമിതാഭ് ബച്ചന്റെ മകള്‍ ശേത ബച്ചന്‍, നടി ഐശ്വര്യ റായ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഭര്‍ത്താവ് ധനുഷ് കുട്ടിക്കാലം മുതല്‍ക്കു തന്നെ രജനിയുടെ ഫാനാണെന്നും എപ്പോഴും ഇരുവരും പരസ്പര ബഹുമാനം കാത്തു സൂക്ഷിക്കുന്നുണ്ടെന്നും ഐശ്വര്യ പറയുന്നു. സ്വകാര്യത ലഭിക്കുന്നതിനായി കുട്ടികളെ താന്‍ സിനിമാ മേഖലയുമായി വളരെയൊന്നും ബന്ധപ്പെടുത്താറില്ലെങ്കിലും അവര്‍ അച്ഛന്റെയും മുത്തച്ഛന്റെയും സിനിമകളുടെ വലിയ ആരാധകരാണെന്നാണ് ഐശ്വര്യ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X