»   » യെന്തിരനെത്തുന്നു വീണ്ടും..ടീസര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു!

യെന്തിരനെത്തുന്നു വീണ്ടും..ടീസര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു!

By: Pratheeksha
Subscribe to Filmibeat Malayalam

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗം 2.0 യുടെ ടീസര്‍ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു. ടീസര്‍ ഏപ്രില്‍ 14 നു റിലീസ് ചെയ്യുമെന്നാണ് സൂചന. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.ഒട്ടേറെ താരങ്ങള്‍ പങ്കെടുത്ത പ്രൗഡമായ ചടങ്ങിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്.

അമിതാഭ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ശങ്കര്‍, രജനീകാന്ത് , മറ്റ് അഭിനേതാക്കളായ ബോളിവുഡ് താരം അക്ഷയ് കുമാര്‍, നായിക ആമി ജാക്‌സണ്‍ തുടങ്ങിയവരോടൊപ്പം നടന്‍ സല്‍മാന്‍ഖാനും ലോഞ്ചില്‍ പങ്കെടുത്തു.സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു പരിപാടിയുടെ അവതാരകന്‍.

Read more: ഷാരൂഖുമായുളള ആ യുദ്ധത്തില്‍ ഹൃത്വിക് തോറ്റു; റയീസിന്റെ ബോക്‌സോഫീസ് കളക്ഷന്‍ തകര്‍ക്കുന്നു!

20-1479662955-aksh

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്നാണ് ചിത്രത്തിന്റെ പ്രത്യേകത. ഡോ:റിച്ചാര്‍ഡ് എന്ന കഥാപാത്രമായാണ് അക്ഷയ് എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ദീപാവലിയ്ക്കു തിയേറ്ററുകളിലെത്തും.

English summary
Ever since Superstar Rajinikanth’s magnum opus 2.0 was announced, audiences across the globe are eagerly waiting for the movie's updates. As per the latest update, the teaser of the film is likely to be releaed for Tamil New Year, April 14th. An official announcement on the same is expected soon.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam