For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അന്ന് തെരുവിൽ!! ഇന്ന് മണിയുടെ വില രണ്ട് കോടി!! കാലയിലെ യഥാർഥ സൂപ്പർസ്റ്റാർ രജനിയല്ല

  |

  അൽസേഷൻ , ഡോബർമാൻ വിഭാഗത്തിൽ തുടങ്ങി നായ്കളെ പരിപാലിക്കുകയും ഞെളിഞ്ഞിരിക്കുന്ന നായകന്മാരേയും നായികമാരേയുമാണ് നാം പൊതുവെ കണ്ടു വന്നിരുന്നത്. നായയെ അരുകിൽ ഇരുത്തി പ്രൗഡിയിൽ കസേരയിൽ ഞെളിഞ്ഞിരിക്കുന്ന താരങ്ങളെയാണ് എല്ലാവർക്കും സുപരിചിതം. സിനിമ ഹിറ്റാകുന്നതോടെ ആ നയയും ഫേമസാകും.

  ആര്യയ്ക്കെതിരെയുള്ള കുറുക്ക് മുറുകുന്നു! ഷോയെ കുറിച്ച് പെൺകുട്ടികൾ, ഭൂരിഭാഗം പേരും പറയുന്നത് ഇത്

  സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പുറത്തിറങ്ങാൻ തയ്യാറെടുക്കുന്ന ചിത്രമാണ് കാല. പ്രേക്ഷകർ ഏറെ അകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കാല രജനിയുടെ മാസ് ക്ലാസ് ചിത്രമാകുമെന്നതിൽ സംശയമെന്നുമില്ല. ചിത്രത്തിന്റെ പോസ്റ്ററും ടീസറിനുമൊക്കെ മികച്ച പ്രേക്ഷക പ്രതികരണണാണ് ലഭിച്ചത്. ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരളായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിൽ താരത്തിനോടൊപ്പം പ്രത്യക്ഷപ്പെട്ട ആ നായ.

  ഞാനൊരു ഓബ്സസ്സീവായ അമ്മയാണ്!! മാതൃദിനത്തിലെ ഐശ്വര്യയുടെ ചിത്രം വൈറലാകുന്നു

  തെരുവിൽ നിന്ന് പ്രൗഡിയിലേയ്ക്ക്

  ചെന്നൈ നഗരത്തിലൂടെ ഒട്ടി വയറുമായി ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവേരങ്ങളിൽ അലഞ്ഞു നിരഞ്ഞു നടന്ന മണി എന്ന നായയെ ആളുകൾക്ക് സുപരിചിതമല്ലായിരിക്കും. എന്നാൽ ഇപ്പോൾ അവസ്ഥ അതല്ല കലയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം രാജീയ പ്രൗഡിയിൽ ഇനരിക്കുന്ന മണി ഇന്ന് എല്ലാവർക്കും പ്രിയങ്കരനാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി അല‍ഞ്ഞു തിരിഞ്ഞു നടന്ന മണി ഇന്ന് സെലിബ്രിറ്രി നായകളിൽ ഒന്നാം സ്ഥാനക്കാരനാണ്. ഇന്ന് അവന്റെ വില കോടികളാണ്.

  കാലയിൽ സാധരണ നായ്

  സാധരണ സിനിമകളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നായകളാണ് പ്രത്യക്ഷപ്പെടാറുള്ലത്. നായയുടെ ഒപ്പമുള്ള വില്ലന്റേയും നായകന്റേയോ വരവിന് എപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ച് വന്നിരുന്നത്. എന്നാൽ രജനിയെ പോലെ ലോക സിനിമ തന്നെ ആദരിക്കുന്ന വ്യക്തി തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ഒരു സാധാരണ നായയെ തിരഞ്ഞെടുത്തുവെന്നത് പ്രേക്ഷകർക്ക് മുന്നിൽ ഒരു സംശയമായി ഉയരുകയാണ്. ഇതറിഞ്ഞ പലരും തെറ്റി ചുളിക്കുന്നുമുണ്ട്. ഇത് സിനിമ ലോകത്ത് തന്നെ പുതിയ അനുഭവമായിരുന്നു.

  കാലിയിൽ മണിയെത്തിയത്

  മുപ്പത് വർഷത്തോളമായി ഡോഗ് ട്രെിനറായി ജോലി ചെയ്തിരുന്ന സൈമണാണ് മണിയെ സിനിമയുടെ വെള്ളി വെളിച്ചത്തിൽ കൊണ്ടു വന്നത്. മഇിയെ മെരുക്കിയെടുക്കാൻ കുറച്ച് പണിപ്പെട്ടുവെന്ന് സൈമണ്‌‍ പറ‌ഞ്ഞു. തെരുവിൽ ജനിച്ചു വളർന്ന മാണിയ്ക്ക് പെരുത്തപ്പെട്ടുവരാൻ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് സൈമൺ പറഞ്ഞു. കാലി സിനിമയക്ക് വണ്ടി ഒരു നായ് വേണമെന്ന് സംവിധായകൻ പാ രഞ്ജിത്ത് തന്നോട് പറഞ്ഞിരുന്നനു. എന്നാൽ മുന്തിയ ഇനം നായകളെ കാണിച്ചു കൊടുത്തിരുന്നു. എന്നാൽ രജനി സാറിനും രഞ്ജിത് സാരിനും ഒന്നിനേയും ഇഷ്ടപ്പെട്ടിരുന്നില്ല. അവസാനം ചെന്നൈയിലെ തെരുവിൽ നിന്ന് ആവിചാരിതമായിട്ടാണ് മണിയെ കണ്ടു മുട്ടുന്നത്. ഉടൻ തന്നെ ഫോട്ടോ ഇവർക്ക് അയച്ചു കൊടുത്തു. അങ്ങനെയാണ് മണി സിനിമയിൽ എത്തിയത്.

  രജനിയ്ക്ക് പ്രിയങ്കരം

  മണിയുടെ ചിത്രം കണ്ടപ്പോൾ തന്നെ രഞ്ജനി സാറിനും സംവിധായകനും മണിയെ ഇഷ്ടപ്പെട്ടിരുന്നു. ഉടൻ തന്നെ ഇവർ നായയേയും കൂട്ടി വരാൻ പറയുകയായിരുന്നു. ഉടൻ തന്നെ താൻ അതിനെ എടുത്തു കൊണ്ട് പോയി വാക്സിൻ നൽകി. രണ്ടര വയസ് മാത്രം പ്രായമുളള തെരുവിൽ ജീവിച്ചു വളർന്ന മണിയുടെ ഇന്നത്തെ മൂല്യം 3-3 കോടി രൂപവരെയാണ്. എന്നാൽ ഇവനെ വിട്ടുകൊടുക്കാൻ മനസ് അനുവദിക്കുന്നില്ലെന്നും സൈമൺ പറഞ്ഞു.

  നാലു സിനിമയിൽ

  വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ മേഖലയിലെ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് മണി. ഇപ്പോൾ തന്നെ നാലു സിനിമകൾ ചെയ്തു. ഒരു സമയം പോലും അടങ്ങിയിരിക്കുകയില്ല. എപ്പോഴും ഓടി നടക്കാനാണ് ഇവന് ഇഷ്ടം. നല്ല കുറുമ്പനുമാണ് മാണി എന്ന സൈമൺ പറ‍ഞ്ഞു.
  മറ്റുള്ള ഇനങ്ങളിൽ നിന്ന് ഏറെ ഗുണങ്ങൾ ഇന്ത്യൻ ബ്രീഡുകൾക്കുണ്ട് . ഏതു കാലവസ്ഥയും പെട്ടെന്ന് ഇവറ്റകളെ ബാധിക്കുകയില്ല. പെട്ടെന്ന് ക്ഷീണിക്കാത്ത വിഭാഗമാണ് ഇവർ.

  English summary
  Rajinikanth's Kaala dog: stray that worked with the superstar is now worth millions

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more