For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രജനികാന്തിന്റെ സിനിമയുടെ വില കൂടും! റിലീസിന് മുന്‍പ് തന്നെ കോടികള്‍, ആദ്യദിനം ഞെട്ടിക്കുന്നത് ഇങ്ങനെ

  |

  ജൂണില്‍ തിയറ്ററുകളിലേക്ക് എത്തുന്ന രജനികാന്തിന്റെ കാല സൂപ്പര്‍ ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അതിന് കാരണം ഇപ്പോള്‍ സിനിമയെ കുറിച്ച് വരുന്ന വാര്‍ത്തകളാണ്. റിലീസിന് ഒരു ദിവസം മാത്രമേ ബാക്കിയുള്ളു. തമിഴ്‌നാട്ടിലെ പോലെ കേരളത്തിലും ബിഗ് റിലീസായിട്ടാണ് സിനിമ എത്തുന്നത്.

  രണ്ട് ദിവസം മുന്‍പ് തന്നെ സിനിമയുടെ ടിക്കറ്റുകളെല്ലാം ചൂടപ്പം പോലെ വിറ്റ് പോയിരിക്കുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സ് ഒഴികെയുള്ള തിയറ്ററുകളിലെല്ലാം തന്നെ ടിക്കറ്റ് ബുക്കിംഗ് ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുകയാണ്. റിലീസിന് മുന്‍പ് തന്നെ കോടികള്‍ വാരിക്കൂട്ടിയ സിനിമ ആദ്യദിനം കളക്ഷനില്‍ ഞെട്ടിക്കും. ബോക്‌സോഫീസില്‍ നിന്നും സിനിമ നേടുന്ന കളക്ഷനെ കുറിച്ചുള്ള പ്രവചനങ്ങളും വന്നിരിക്കുകയാണ്.

  കാല

  കാല

  കബാലിക്ക് ശേഷം സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് കാല. ഗ്യാങ്ങ്സ്റ്റര്‍ സിനിമയായി നിര്‍മ്മിച്ച കാലയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നതും പാ രഞ്ജിത്ത് തന്നെയാണ്. തെന്നിന്ത്യന്‍ സിനിമാ ലോകം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ജൂണ്‍ 7 ന് ലോകത്താകമാനം റിലീസിനെത്തുകയാണ്. എല്ലായിടത്തും ബിഗ് റിലീസായിട്ടാണ് സിനിമ എത്തുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ ആയിരുന്നു ആരാധകരെ ആവേശത്തിലാക്കിയത്. കേരളത്തിലും സിനിമയ്ക്ക് വന്‍ സ്വീകരണം തന്നെയാണ് ലഭിക്കാന്‍ പോവുന്നത്.

  സിനിമയുടെ രാഷ്ട്രീയം

  സിനിമയുടെ രാഷ്ട്രീയം

  നിലം, നീര്‍, എങ്കള്‍ ഉരിമൈ, പോരാടുവോം.. എങ്കള്‍ വറുമയൈ ഒഴിയ പോരാടുവോം... ഈ രാജ്യം വൃത്തിയുള്ളതും പരിശുദ്ധവും ആക്കണമെന്നുമുള്ള ഡയലോഗുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കറുപ്പ് നിറത്തിലുള്ള തമിഴ്‌നാടിന്റെ വൈകാരികതയിലൂടെ സിനിമ കടന്ന് പോവുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കാല വ്യക്തമായ രാഷ്ട്രീയത്തോടെ വരുമ്പോള്‍ സിനിമയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരിക്കും സ്വീകരിക്കുന്നത്. മറ്റുള്ള ഭാഷകളിലെ പോലെ തന്നെ സ്‌റ്റൈല്‍ മന്നന്റെ സിനിമയ്ക്ക് കേരളത്തില്‍ വന്‍ സ്വീകരണം തന്നെയായിരിക്കും ലഭിക്കുന്നത്.

  സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്

  സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്

  രജനികാന്തിന് വിശേഷിപ്പിക്കുന്നത് തന്നെ സ്റ്റൈല്‍ മന്നന്‍ എന്നാണ്. കാല എത്തുമ്പോള്‍ ആ പേരിന് മാറ്റ് കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തവണ കറുത്ത നിറമുള്ള വേഷത്തിലാണ് താരം അഭിനയിച്ചിരിക്കുന്നത്. മാത്രമല്ല സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് കൂടി ചേര്‍ന്നതോടെ രജനികാന്ത് ആരാധകരുടെ ആവേശമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. മുന്‍പ് ഇറങ്ങിയ സിനിമകളില്‍ നിന്നും കാല വ്യത്യസ്തമാവുന്നതും നിറത്തിന്റെ പേരിലായിരിക്കും.

  കേരളത്തിലെ അവസ്ഥ

  കേരളത്തിലെ അവസ്ഥ

  കാലയുടെ റിലീസ് ദിനമായ ജൂണ്‍ 7 ന് കേരളത്തില്‍ 300 തിയറ്ററുകളിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കും. ആദ്യ ഷോ യ്ക്ക് തന്നെ ആളുകള്‍ കൂടുതലായതിനാല്‍ രാവിലെ സ്‌പെഷ്യല്‍ ഷോ കളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം രജനികാന്തിന്റെ ഫാന്‍സിന് വേണ്ടി ഒരുക്കനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഒരു സിനിമ റിലീസിനെത്തുമ്പോള്‍ തമിഴ്‌നാട്ടില്‍ അവധി പ്രഖ്യാപിക്കുന്നത് പലപ്പോഴും കാണാറുണ്ട്. കാലയുടെ വരവുമായി ബന്ധപ്പെട്ട് കൊച്ചിയിലും അത് സംഭവിച്ചിരിക്കുകയാണ്. ഒരു ഐടി കമ്പനിയാണ് ജൂണ്‍ ഏഴിന് കാല കാണുന്നതിന് വേണ്ടി ജീവനക്കാര്‍ക്ക് അവധി കൊടുത്തിരിക്കുന്നത്. ഇതോടെ സിനിമ ആളുകളില്‍ ചെലുത്തിയ സ്വാധീനം എത്ര വലുതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

  കോടികള്‍ വാരിക്കൂട്ടി കഴിഞ്ഞു..

  കോടികള്‍ വാരിക്കൂട്ടി കഴിഞ്ഞു..

  റിലീസിന് മുന്‍പ് പല സിനിമകളുടെയും സാറ്റലൈറ്റ് അവകാശം വിറ്റ് പോവുന്നത് വന്‍ തുകയ്ക്കാണ്. അതുപോലെ തന്നെ കാലയുടെ സാറ്റലൈറ്റ് അവകാശവും റെക്കോര്‍ഡ് തുകയ്ക്കായിരുന്നു വിറ്റ് പോയത്. ഇന്ത്യയിലെ പ്രമുഖ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകളിലൊന്നായ സ്റ്റാര്‍ ആണ് കാലയുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 75 കോടിക്കാണ് സിനിമയുടെ റൈറ്റ്‌സ് വിറ്റുപോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മ്യൂസിക്കല്‍ റൈറ്റ്‌സും കൂട്ടി നിലവില്‍ 230 കോടി രൂപ കാല സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകത്തിലെ കാര്യം ഉള്‍പ്പെടുത്താതെയാണ് ഇത്രയും വലിയ തുക. ഇനി വരാനിരിക്കുന്ന റോബോ 2.0 എന്ന രജനികാന്ത് ചിത്രം അതിലും റെക്കോര്‍ഡ് തുകയ്ക്കാണ് സാറ്റലൈറ്റ് അവകാശം വിറ്റത്.

   ആദ്യദിനം

  ആദ്യദിനം

  ആന്ധ്ര ബോക്‌സോഫീസില്‍ നിന്നും വരുന്ന കണക്കുകള്‍ പ്രകാരം 70 കോടിയോളം തമിഴ്‌നാട്ടില്‍ നിന്ന് തന്നെ സിനിമയ്ക്ക് ലഭിക്കും. ആന്ധ്രപ്രദേശില്‍ നിന്നും 33 കോടിയും കേരളത്തില്‍ നിന്നും 10 കോടി, രാജ്യത്ത് എല്ലായിടത്തും നിന്നുമായി ഒരു 7 കോടി. വിതരണവകാശം 45 കോടി, കര്‍ണാടകത്തില്‍ നിന്നുമുള്ള തിയറ്റര്‍ റൈറ്റ്‌സ് 155 കോടി, മ്യൂസിക് റൈറ്റ്്‌സ് 70 കോടി തുടങ്ങി സിനിമയുടെ കളക്ഷനെ കുറിച്ച് എല്ലാ ഇന്‍ഡസ്ട്രികളില്‍ നിന്നും വരുന്നത് കോടികളുടെ കണക്കാണ്.

  ഹിറ്റ് തന്നെ...

  ഹിറ്റ് തന്നെ...

  280 കോടി കിട്ടിയാല്‍ തന്നെ സിനിമയെ ഹിറ്റ് എന്ന് വിശേഷിപ്പിക്കാം. ആദ്യ ആഴ്ചയില്‍ നിന്ന് തന്നെ കര്‍ണാടകത്തില്‍ വലിയൊരു തരംഗമാവാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാഹുബലിയ്ക്ക് ശേഷം റിലീസ് ദിനത്തില്‍ തരംഗമാവാന്‍ പോവുന്ന സിനിമ കാല ആയിരിക്കുമെന്നാണ് പറയുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ രജനികാന്തിന്റെ മരുമകനും നടനുമായ ധനുഷാണ് കാല നിര്‍മ്മിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് സിനിമ വിതരണം ചെയ്യുന്നത്.

  അമേരിക്കയില്‍ ആദ്യം

  അമേരിക്കയില്‍ ആദ്യം

  കാല ഇന്ത്യയില്‍ ജൂണ്‍ ഏഴിനാണ് റിലീസ് ചെയ്യുന്നതെങ്കിലും അമേരിക്കയില്‍ ഇന്ന് റിലീസ് ചെയ്യും. സിനിമ കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതം ഉണ്ടായിരുന്നെങ്കിലും അതെല്ലാം മാറിയിരിക്കുകയാണ്. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് രജനികാന്ത് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നായിരുന്നു കര്‍ണാടകയില്‍ കാലയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഇതിനെതിരെ രജനികാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഒടുവില്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കാല കര്‍ണാടകത്തിലും റിലീസിനെത്തും. ഇക്കാര്യം കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കിയിരിക്കുകയാണ്.

  English summary
  Rajinikanth’s Kaala earns Rs 230 crore before release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X