»   » ഹാജിമസ്താന്റെ കാല കരികാലന്‍??? കബാലിക്ക് ശേഷം രഞ്ജിത്തും രജനികാന്തും!!!

ഹാജിമസ്താന്റെ കാല കരികാലന്‍??? കബാലിക്ക് ശേഷം രഞ്ജിത്തും രജനികാന്തും!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഓരോ രജനികാന്ത് ചിത്രങ്ങളും പ്രേക്ഷകര്‍ ആകാംഷയോടെയാണ് എന്നും കാത്തിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ ആഘോഷ പൂര്‍വ്വം എത്തിയ കബാലിക്ക് ശേഷം പ്രക്ഷകര്‍ കാത്തിരിക്കുന്ന അടുത്ത രജനി ചിത്രം ശങ്കര്‍ സംവിധാനം ചെയ്യുന്ന എന്തിരന്‍ 2 ആണ്.

നടി ജ്യോതി കൃഷ്ണയ്ക്ക് വിവാഹം!!! വരന്‍ താര കുടുംബത്തില്‍ നിന്ന്!!!

ഒടിയന് വേണ്ടി ഇനിയും കാത്തിരിക്കണം!!! അടുത്തത് ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ ചിത്രം!!!

കബാലിക്ക് തൊട്ടുപിന്നാലെ പ രഞ്ജിത്ത് തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പ്രവേശിച്ചിരുന്നു. ആ ചിത്രത്തിലും രജനികാന്ത് തന്നെ നായകനാകുമെന്നായിരുന്നു വാര്‍ത്തകള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പേരും പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രമുഖ നടിയുടെ മകള്‍ക്ക് ക്രൂര മര്‍ദ്ദനം; ഒഡിഷനിടെ ബഹളം, ഒടുവില്‍!! ദുബായില്‍ സംഭവിച്ചത്

കബാലിക്ക് ശേഷം രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാല കരികാലന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു ഗ്യാങ്‌സ്റ്ററുടെ വേഷമാണ് ചിത്രത്തില്‍ രജനിക്കെന്നാണ് സൂചന.

കബാലിക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന കാല കരികാലന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസാണ്. ചിത്രത്തിന്റെ പേര് രേഖപ്പെടുത്തിയ പോസ്റ്റര്‍ ധനുഷ് ട്വറ്ററിലൂടെ പുറത്ത് വിട്ടു.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ശക്തമായിരിക്കുന്ന അവസരത്തിലാണ് ചിത്രത്തിന്റെ പേര് പുറത്തിറത്തിറക്കിയത്. കബാലിക്ക് പിന്നാലെ കാല എന്ന പേര് രഞ്ജിത്ത് ചിത്രത്തിന് നല്‍കയിതിന് പിന്നില്‍ രാഷ്ട്രീയ സൂചനകളുണ്ടെന്നും ചര്‍ച്ചയുണ്ട്.

ഹാജിമസ്താനും മുംബൈ അധോലോകവും പ്രമേയമാകുന്ന ചിത്രമാണ് കബാലിക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മസ്താന്‍ കുടുംബത്തിനെതിരെ രംഗത്ത് വന്നതോടെ ഇത്തരമൊരു പ്രോജക്ട് പരിഗണനയില്ലെന്ന് അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു.

ശങ്കര്‍ സംവിധാനം ചെയ്യുന്ന എന്തരന്റെ രണ്ടാം ഭാഗമാണ് രജനിയുടെ പുതിയ റിലീസ്. മെയ് 28ന് രജനികാന്ത് കാലയില്‍ ജോയിന്‍ ചെയ്യും. മുംബൈയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെന്നാണ് വിവരം.

English summary
The title of Rajinikanth’s next film has been announced. Called Kaala Karikaalan, it will be directed by Pa Ranjith. The first look was also revealed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam