»   » ലേറ്റാ ഇല്ലെടാ.. തലൈവര്‍ എപ്പോതും എങ്കേയും കറക്ടാ വറുവേ... രജനിയുടെ ടൈമിങ് എന്‍ട്രി!!!

ലേറ്റാ ഇല്ലെടാ.. തലൈവര്‍ എപ്പോതും എങ്കേയും കറക്ടാ വറുവേ... രജനിയുടെ ടൈമിങ് എന്‍ട്രി!!!

Posted By:
Subscribe to Filmibeat Malayalam

'ലേറ്റാ വന്താലും ലേറ്റസ്റ്റാ വറുവേ...' എന്നത് രജനികാന്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഡയലോഗാണ്.. എന്നാല്‍ എവിടെയും എപ്പോഴുമുള്ള രജനികാന്തിന്റെ ടൈമിങിനെ കുറിച്ച് പറയാതെ വയ്യ.

സിഗരറ്റ് സ്റ്റൈലില്‍ തിരിച്ച് ചുണ്ടില്‍ വയ്ക്കുന്നതും കൂളിഗ്ലാസ് തിരിയ്ക്കുന്നതും നടക്കുന്നതുമെല്ലാം ഒരു ടൈമിങിലാണ്... ഇപ്പോഴിതാ തമിഴ് രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞ രജനികാന്തിന്റെ 'ടൈമിങ്' രാഷ്ട്രീയ പ്രവേശനം.

വിശാല്‍ വിചാരിച്ചിട്ടും നടക്കാത്തത് മലയാളികള്‍ നടത്തി, തമിഴ് റോക്കേഴ്‌സിനെ ഹാക്ക് ചെയ്തു!!!

പുതിയ രാഷ്ട്രീയ പാര്‍ട്ടി

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പതിറ്റാണ്ടുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. രജനീകാന്ത് രാഷ്ട്രായത്തിലേക്ക്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് വ്യക്തമാക്കി.

ഇലക്ഷന് റെഡി

ചെന്നൈ കോടമ്പാക്കത്തെ രാഘവേന്ദ്ര കല്ല്യാണ മണ്ഠപത്തില്‍ നടന്ന ചടങ്ങില്‍ ആരാധകരെ അഭിസംബോധന ചെയ്യവെയാണ് രജനീകാന്ത് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിച്ചു.

ടൈമിങ്

ഇവിടെയാണ് ടൈമിങ് ചര്‍ച്ചയാകുന്നത്... ജയലളിത മരിച്ച സാഹചര്യത്തില്‍, കരുണാനിധിയും സൈഡായ അവസ്ഥയില്‍ തമിഴ് രാഷ്ട്രീയ ഭാവി ആരുടെ കൈയ്യില്‍ എന്ന ചര്‍ച്ച സജീവമാവുന്നതിനിടെയാണ് രജനിയുടെ എന്‍ട്രി.

പല തവണ സംസാരിച്ചു

ജയലളിത ജീവിച്ചിരിക്കുമ്പോഴേ.. കരുണാനിധിയും ജയലളിതയും വാക് യുദ്ധങ്ങള്‍ നടക്കുന്ന കാലത്തേ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായിരുന്നു. അന്നൊക്കെ അത് ചിരിച്ചു തള്ളിയ രജനികാന്ത് ഈ 2017 ന്റെ അവസാനത്തില്‍ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയതും ശ്രദ്ധേയമാണ്.

ഇത് പുതുമയല്ല

സിനിമയില്‍ പേരും പ്രശസ്തിയും എണ്ണിയാലും എണ്ണിയാലും തീരാത്ത ആരാധകരെയും നേടിയ ശേഷം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന താരങ്ങളില്‍ ആദ്യത്തെ പേരല്ല രജനികാന്ത്. എംജിആറും ജയലളിതയുമൊക്കെ ഈ വഴിയെ നടന്ന് പോയതാണ്.

സൂപ്പര്‍സ്റ്റാര്‍ തന്നെ

തമിഴ് സിനിമയില്‍ സ്റ്റൈല്‍ മന്നന്‍ എന്നും തലൈവര്‍ എന്നുമൊക്കെ അറിയപ്പെടുന്ന രജനികാന്ത്, രാഷ്ട്രീയത്തിലേക്കിറങ്ങിയാലും സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയില്‍ തന്നെ തുടരും. ഈ ജന്മത്തിന്റെ സമ്പാദ്യമാണ് രജനിക്ക് ആ പദവി!!!

English summary
amil superstar Rajinikanth on Sunday said that he would float a political party and contest in all of the state’s 234 constituencies in the next Assembly polls.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X