2.0 സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരിക്കുമെന്ന് രജനികാന്ത്.. ഇന്ത്യയിലെ ജെയിംസ് കാമറോണ്‍ എസ് ശങ്കറാണ്!!
രജനികാന്തിനെ നായകനാക്കി എസ് ശങ്കര്‍ സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു യന്തിരന്‍. യന്തിരന്റെ രണ്ടാം ഭാഗമായി തമിഴില്‍ നിന്നും നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 2.0. സിനിമയില്‍ നിന്നും ഇന്ന് കിടിലന്‍ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. റിലീസ് ചെയ്ത ഉടനെ തന്നെ ട്രെയിലര്‍ സോഷ്യല്‍ മീഡിയ വഴി തരംഗമായിരിക്കുകയാണ്. ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കാവേ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് വലിയ പ്രതീക്ഷകളാണ് പങ്കുവെച്ചിരിക്കുന്നത്.
എന്റെ വാക്കുകള്‍ എഴുതി വച്ചോളു. 2.0 സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരിക്കുമെന്നായിരുന്നു രജനികാന്ത് പറഞ്ഞത്. 600 കോടിയ്ക്കടുത്ത് ഇതിന് മുതല്‍ മുടക്ക് വന്നിട്ടുണ്ട്. സുബാസ്‌കരന്‍ ഇത്രയും പണം ഇതില്‍ നിക്ഷേപിച്ചത് എന്നെയോ അക്ഷയെയോ കണ്ടിട്ടില്ല. മറിച്ച് ശങ്കറിനോടുള്ള വിശ്വാസം കൊണ്ടാണെന്നും രജനികാന്ത് പറയുന്നു. ഇന്ത്യയുടെ ജെയിംസ് കാമറോണ്‍ എന്നാണ് ശങ്കറിനെ രജനികാന്ത് വിശേഷിപ്പിച്ചിരിക്കുന്നത്. 25 വര്‍ഷത്തോളം സിനിമയില്‍ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു മാന്ത്രികനാണെന്നും രജനികാന്ത് പറയുന്നു.

സംവിധായകനായ എസ് ശങ്കര്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് ചിട്ടി, വസിഗരന്‍ എന്നിങ്ങനെ ഡബിള്‍ റോളിലെത്തുന്ന ചിത്രത്തില്‍ എമി ജാക്സനാണ് നായിക. ബോളിവുഡ് താരം അക്ഷയ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഖുസൈന്‍, സുധാംശുപാണ്ഡ എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമാലോകത്ത് അത്ഭുതം സൃഷ്ടിക്കാനൊരുങ്ങുന്ന 2.0 തമിഴില്‍ ലൈക്ക പ്രൊഡക്ഷന്‍സും ഹിന്ദിയില്‍ ധര്‍മ്മ പ്രൊഡക്ഷന്‍സ്, എഎ ഫിലിംസ് എന്നിവര്‍ ചേര്‍ന്നിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍ റഹ്മാനാണ് സിനിമയുടെ സംഗീതം സംവിധാനം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സീ ടിവി 11 കോടിയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications











