»   » ഇക്കാര്യം മിണ്ടാന്‍ പാടില്ല, ആരാധകര്‍ക്കു മുന്നില്‍ ഒരു നിബന്ധനയുമായി സ്റ്റൈല്‍ മന്നന്‍ !!

ഇക്കാര്യം മിണ്ടാന്‍ പാടില്ല, ആരാധകര്‍ക്കു മുന്നില്‍ ഒരു നിബന്ധനയുമായി സ്റ്റൈല്‍ മന്നന്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ആരാധകരെ കാണാനായി വിലപ്പെട്ട സമയം മാറ്റിവെച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. തമിഴകത്തിന്റെ മുന്‍നിര താരങ്ങളിലൊരാളായ രജനീകാന്തിന് ആരാധകര്‍ ഏറെയാണ്. തിങ്കളാഴ്ച മുതലുള്ള നാല് ദിവസങ്ങള്‍ ആരാധകര്‍ക്കായി മാറ്റി വെച്ചിരിക്കുകയാണ് രജനീകാന്ത്. വളരെ മുന്നേ തന്നെ അറിയിച്ചിരുന്നുവെങ്കിലും ഇടയ്ക്ക് ഇക്കാര്യത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

  ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും ചര്‍ച്ചകള്‍ക്കൊന്നും സ്‌കോപ്പില്ല. ആരാധകരോടൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യും. പിന്നെ സൗഹൃദ സംഭാഷണവും മാത്രമാണെന്നാണ് അദ്ദേഹവുമായി അടുത്തു നില്‍ക്കുന്നവര്‍ സൂചിപ്പിച്ചത്. തമിഴകത്തിന്റെ തലൈവര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് വളരെ മുന്നേ തന്നെ കേട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നഗ്മയടക്കമുള്ള താരങ്ങള്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

  ബസ് കണ്ട്കടറില്‍ നിന്ന് തുടങ്ങി

  ബംഗളുരു ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ ബസ് കണ്ടക്ടറായാണ് രജനീകാന്ത് ജോലി ആരംഭിച്ചത്. കടുത്ത സിനിമാ മോഹിയായ രജനീകാന്ത് 1973 ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ നേടി. അപൂര്‍വ്വരാഗങ്ങളിലൂടെയാണ് സ്റ്റൈല്‍ മന്നന്‍ സിനിമാഭിനയം തുടങ്ങിയത്.

  ചെറിയ റോളിലൂടെ തുടങ്ങി

  തുടക്കത്തില്‍ അധികം അഭിനയപ്രാധാന്യമല്ലാത്ത റോളുകളാണ് താരത്തെ തേടിയെത്തിയിരുന്നത്. വളരെയധികം കഷ്ടപ്പെട്ടാണ് ഇന്നു കാണുന്ന ലെവലിലേക്ക് രജനി എത്തിയത്.

  താരജാഡയില്ലാത്ത സൂപ്പര്‍ താരം

  സിനിമ സൂപ്പര്‍ ഹിറ്റായി മാറുമ്പോഴേക്കും താരജാഡ പ്രകടിപ്പിക്കുന്ന താരങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തനാണ് രജനീകാന്ത്. അദ്ദേഹത്തിന്റെ പെരുമാറ്റവും ലാളിത്യവും തന്നെയാണ് ആരാധക പ്രീതി കൂടുന്നതിന്റെ പ്രധാന കാരണം.

  ആരാധകരെ കാണാനായി ദിവസങ്ങള്‍ മാറ്റിവെച്ചു

  തിങ്കളാഴ്ച മുതലുള്ള നാല് ദിവസങ്ങളില്‍ ആരാധകര്‍ക്ക് പ്രിയതാരത്തെ സന്ദര്‍ശിക്കാം. കുശലാന്വേഷണം നടത്താം. ഒപ്പം നിന്ന് ഫോട്ടോടെയുക്കാം. ഇതാദ്യമായാണ് ഇത്തരമൊരു സുവര്‍ണ്ണാവസരം ആരാധകരെ തേടിയെത്തിയിട്ടുള്ളത്.

  പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്

  ഫാന്‍സ് പ്രവര്‍ത്തകരുടെ തള്ളല്‍ മുന്‍കൂട്ടി മനസ്സിലാക്കി ആരാധക സന്ദര്‍ശനത്തിന് വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് രജനീകാന്തുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ അറിയിച്ചിട്ടുണ്ട്.

  മുന്‍പും ഇത്തരത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു

  തന്നെ കാണാനെത്തുന്ന ആരാധകര്‍ക്കു മുന്നില്‍ യാതൊരുവിധ താരജാഡയുമില്ലാതെ സാധാരണക്കാരിലൊരാലായി നില്‍ക്കുന്ന സൂപ്പര്‍താരത്തെ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

  രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചറിയാന്‍ തമിഴകം കാത്തിരിക്കുന്നു

  രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വളരെ മുന്‍പു തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സമീപകാലത്ത് ഇത്തരത്തിലുള്ള നിരവധി ചര്‍ച്ചകളും കൂടിക്കാഴ്ചയും നടന്നിരുന്നു. നഗ്മയടക്കമുള്ള താരങ്ങള്‍ രജനിയുമായി ചര്‍ച്ച നടത്തിയിരുന്നു.

  ബിജെപിയിലേക്ക് പ്രവേശിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍

  രജനീകാന്ത് ബിജെപിയുമായി അടുക്കുന്നുവന്നള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു. തമിഴ് നാട്ടില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനായി താരത്തെ ഉപയോഗിക്കാനുള്ള പദ്ധതികള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് താരം പ്രതികരിച്ചിരുന്നില്ല.

  പുതിയ ചിത്രം തുടങ്ങുന്നതിന് മുന്‍പി തന്നെ വക്കീല്‍ നോട്ടീസ്

  സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ്. ഹാജി മസ്താന്‍ മിര്‍സയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തെ അധോലോകനായകനായി ചിത്രീകരിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് മസ്താന്റെ മകനെന്ന് അവകാശപ്പെടുന്ന സുന്ദര്‍ ശേഖര്‍ നോട്ടീസ് അയച്ചത്. കബാലിക്കു ശേഷം പാ രഞ്ജിത്ത്-രജനി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹാജി മസ്താനായി രജനിയെത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

  നിര്‍മ്മാണം വേണമെങ്കില്‍ ഏറ്റെടുക്കാം പക്ഷേ..

  ഹാജി മസ്താന്റെ ജീവിതത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി ഒരു ചിത്രമെടുക്കുകയാണെങ്കില്‍ അതിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സുന്ദര്‍ ശേഖര്‍ വ്യക്തമാക്കി. ഹാജി മസ്താന്‍ എന്നറിയപ്പെടുന്ന മസ്താന്‍ ഹൈദര്‍ മിര്‍സ 1926 - 1994 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വ്യക്തിയാണ്. തമിഴ്നാട്ടില്‍ ജനിച്ച ഹാജി മസ്താന്‍ പിന്നീട് മുംബൈ നഗരത്തില്‍ കുടിയേറുകയും ബിസിനസ് സാമ്രാജ്യം വളര്‍ത്തുകയും ചെയ്തു.

  English summary
  After an eight year gap, 'Superstar' Rajinikanth will meet his fans for four days here next week starting from May 15. The actor will meet his die-hard fans in "batches", between May 15 and 19, sources close him said.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more