»   » മകളുടെ സിനിമയ്ക്ക് രജനികാന്ത് ശബ്ദം നല്‍കും!

മകളുടെ സിനിമയ്ക്ക് രജനികാന്ത് ശബ്ദം നല്‍കും!

Posted By:
Subscribe to Filmibeat Malayalam

'സിനിമാ വീരന്‍' എന്ന ഡോക്യുമെന്ററിക്ക് തമിഴ് മന്നന്‍ രജനികാന്ത് ശബ്ദം നല്‍കും. രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ ധനുഷാണ് ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്. അച്ഛന്റെ എല്ലാ പിന്തുണയോടെയുമാണ് മകള്‍ ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്.

ഐശ്വര്യ ധനുഷ് ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നുവെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സിനിമയിലെ സ്റ്റണ്ട് താരങ്ങളുടെ കഥയാണ് ഡോക്യുമെന്ററിയിലൂടെ പറയുന്നത്. ഡോക്യുമെന്ററിയിലെ പശ്ചാത്തല ശബ്ദം നല്‍കുന്നത് രജനികാന്താണ്.

south-indian-filmfare-awards

ഡോക്യുമെന്ററിയില്‍ ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന് പുറത്തുവിട്ടിട്ടില്ല. സംഗീത ചക്രവര്‍ത്തി എആര്‍ റഹ്മാനാണ് ഡോക്യുമെന്ററിയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഇതിനുമുന്‍പ് ഐശ്വര്യ ധനുഷ് ഒരുക്കിയ ചിത്രങ്ങളെല്ലാം തന്നെ വിജയിച്ചിരുന്നു.

അതുകൊണ്ടുതന്നെ ഈ ഡോക്യുമെന്ററി പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എആര്‍ റഹ്മാന്റെ സംഗീതം കൂടിയാകുമ്പോള്‍ ഡോക്യുമെന്ററി വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. ത്രീ, വെയ്‌രാജ എന്നീ ചിത്രങ്ങളാണ് ഐശ്വര്യ ധനുഷ് ഒരുക്കിയ ചിത്രങ്ങള്‍.

English summary
It is well known that Aishwarya Rajinikanth is all set to direct a documentary titled ‘Cinema Veeran’. Reportedly, the film is all about cine stunt fighters and their contribution to Tamil cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X