twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തിന്‍റെ വാശിയ്ക്ക് മുന്നില്‍ രജനീകാന്ത് മുട്ടുകുത്തുമോ?

    By Meera Balan
    |

    കൊച്ചി: മുല്ലപ്പെരിയാറും, തമിഴ്‌നാടും, ജയലളിതയുമൊക്കെ അവിടെ നില്‍ക്കട്ടെ, തമിഴ് സൂപ്പര്‍താരം രജനീകാന്തിനോട് മലയാളിയ്ക്ക് എന്തെങ്കിലും വിരോധമുണ്ടോ? സൂപ്പര്‍താരത്തിന്റെ ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന ചിത്രം ലിങ്ക കേരളത്തില്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ ഇടയില്ലെന്ന് സൂചന . കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് അനുമതി നിഷേധിയ്ക്കുന്നത് എന്നാണ് സൂചന. അസോസിയേഷനുമായി രജനി നേരിട്ട് ചര്‍ച്ച നടത്താന്‍ ശ്രമിയ്ക്കുന്നുണ്ട് .

    ഏറെ കൊട്ടിഘോഷിച്ച തലൈവര്‍ ചിത്രം കൊച്ചടിയാന്‍ കേരളത്തില്‍ ഉണ്ടാക്കിയ കനത്ത നഷ്ടം തന്നെയാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് തടയിടുന്നത്. രജനീകാന്ത് കേരളത്തിലെ വിതരണക്കാരുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ രജനീകാന്ത് ശ്രമിയ്ക്കുന്നുണ്ട്. ഡിസംബര്‍ 12നാണ് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യുക . കേരളത്തില്‍ 250 തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്.

    rajinikanth

    രജനീകാന്ത് ചിത്രങ്ങള്‍ക്ക് കേരളത്തിലും ധാരാളം ആരാധകരുണ്ട് . എന്നാല്‍ ലാഭക്കണക്കുമായി പുറത്തിറങ്ങിയ കൊച്ചടയാന്‍ കേരളത്തിന് നഷ്ടക്കച്ചവടമായിരുന്നു. കേരളത്തില്‍ രജനി ചിത്രങ്ങള്‍ക്ക് ആളുകള്‍ ഇടിച്ചു കയറുന്ന ട്രെന്‍ഡ് മാറിക്കഴിഞ്ഞു. രജനിയുടെ ചര്‍ച്ചയില്‍ അസോസിയേഷന്‍ വഴങ്ങുമോ എന്ന് കാത്തിരുന്നു കാണാം .

    English summary
    Rajinikanth's Lingaa is not releasing in Kerala.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X