»   » 15 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്നു, ജിവി പ്രകാശ് നായകന്‍

15 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്നു, ജിവി പ്രകാശ് നായകന്‍

Posted By:
Subscribe to Filmibeat Malayalam

ഛായാഗ്രാഹകനും സംവിധായകനുമായി രാജീവ് മേനോന്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സംവിധാനം ചെയ്യാനൊരുങ്ങുന്നു. ജിവി പ്രകാശിനെ നായകനാക്കിയാണ് പുതിയ ചിത്രം ഒരുക്കുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രമാണ് രാജീവ് മോനോന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

രണ്ട് മാസത്തിനുള്ളില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന് വേണ്ടി ജിവി പ്രകാശിനെ സമീപിച്ചതായും കേള്‍ക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തെ ഗവേഷണത്തിനും പഠനത്തിനും ശേഷമാണ് രാജീവ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

rajeevmenon

എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രാജീവിന്റെ മുന്‍ ചിത്രങ്ങളിലും എ ആര്‍ റഹ്മാന്‍ തന്നെയായിരുന്നു സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

ചിത്രത്തിലെ നായികയെയോ മറ്റ് കഥാപാത്രങ്ങളെയോ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ പുതിയ പ്രഖ്യാപനത്തിനായി കാത്തിരിക്കാം. 1997ല്‍ പുറത്തിറങ്ങിയ മിന്‍സാര കനവും 2000ത്തില്‍ പുറത്തിറങ്ങിയ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നിവയാണ് രാജീവ് മേനോന്റെ സംവിധാനത്തിലെ മറ്റ് ചിത്രങ്ങള്‍.

English summary
Rajiv Menon to direct after 15 years, gets GV to act in his film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam