For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിലീസിന് മുന്‍പേ 490 കോടി വാരി 2.0! 'വിഎഫ്എക്‌സ് വണ്ടറി'നെ കാത്ത് ആരാധകര്‍! കാണൂ!

  |

  തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമേതാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് രജനീകാന്ത് ചിത്രമായ 2.0 ആണെന്ന്. പ്രഖ്യാപനം മുതലേ തന്നെ ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മേക്കിങ്ങിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന ശങ്കര്‍ തന്നെയാണ് ചിത്രവുമായെത്തുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം നവംബര്‍ 29ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. 2010 ല്‍ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗവുമായാണ് ഇത്തവണ ശങ്കറും രജനിയും ഒരുമിച്ചെത്തുന്നത്. ബോളിവുഡ് താരമായ അക്ഷയ് കുമാര്‍ ഈ ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിക്കുകയാണ്. വില്ലനായാണ് താരമെത്തുന്നത്.

  സുമലതയെ വിലക്കി! അംബരീഷുമായുള്ള വിവാഹം പാടില്ല! വിലക്കിനെ മറികടന്ന താരദമ്പതികള്‍! കാണൂ!

  പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളുമായാണ് ഇത്തവണയും തങ്ങളെത്തുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മുന്‍നിര താരങ്ങളും സംവിധായകരുമുള്‍പ്പടെ പങ്കെടുത്ത ചടങ്ങിനിടയില്‍ വെച്ചായിരുന്നു സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. തെലുങ്ക്, ഹിന്ദി പതിപ്പും റിലീസ് ദിനത്തില്‍ തന്നെ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡോ വസീഗരന്‍, ചിട്ടി ഈ രണ്ട് കഥാപാത്രങ്ങളായാണ് ഇത്തവണയും സ്റ്റൈല്‍ മന്നനെത്തുന്നത്. റിലീസിന് മുന്‍പ് തന്നെ ചിത്രം കോടികള്‍ വാരിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മീനാക്ഷിക്കൊപ്പം മഹാലക്ഷ്മിയും! രണ്ടാം വിവാഹ വാര്‍ഷികാഘോഷം ഗംഭീരമാക്കി ദിലീപും കാവ്യ മാധവനും! കാണൂ!

  ബാഹുബലിയെ വെട്ടി

  ബാഹുബലിയെ വെട്ടി

  മേക്കിങ് ചെലവില്‍ ചിത്രം ബാഹുബലിയെ കടത്തിവെട്ടിയിരുന്നു. ബാഹുബലി 2 ന്റെ റെക്കോര്‍ഡാണ് യന്തിരന്‍ 2 തിരുത്തിയത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന ഖ്യാതിയും ഈ ചിത്രം സ്വന്തമാക്കിയിരുന്നു. പ്രഖ്യാപനം മുതലേ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലാവുന്നത്. ടീസറും പോസ്റ്ററുകളും ട്രെയിലറുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  മുടക്കുമുതലിന്റെ മുക്കാല്‍ ഭാഗം

  മുടക്കുമുതലിന്റെ മുക്കാല്‍ ഭാഗം

  റിലീസിന് മുന്‍പ് തന്നെ ചിത്രം മുടക്കുമുതലിന്റെ മുക്കാല്‍ ഭാഗവും തിരിച്ചുപിടിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രമുഖ ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. 490 കോടി ഇതിനോടകം തന്നെ ചിത്രം നേടിയതായി അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിങ്ങ് മാത്രമായി ചിത്രം 120 കോടി നേടിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

  വമ്പന്‍ റിലീസിങ്ങ്

  വമ്പന്‍ റിലീസിങ്ങ്

  റിലീസിന് മുന്‍പ് തന്നെ കോടികള്‍ വാരിയ സിനിമ റിലീസ് ദിനത്തിന് ശേഷം എങ്ങനെയായിരിക്കും പ്രകടനമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴില്‍ ചിത്രീകരിച്ച സിനിമയുടെ ഹിന്ദി, തെലുങ്ക് പതിപ്പുകളും ഒരുക്കുന്നുണ്ട്. ലൊകമൊട്ടുക്കുമായി 10,000 സ്‌ക്രീനില്‍ സിനിമ പ്രദര്‍ശിപ്പിക്കും. ത്രീഡിയിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

  വീണ്ടും രജനി ചിത്രം

  വീണ്ടും രജനി ചിത്രം

  കാലക്ക് ശേഷം വീണ്ടുമൊരു രജനി ചിത്രം റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതോടെ താരം സിനിമയില്‍ നിന്നും അകലുമോയെന്ന ഭയവും ആരാധകരെ അലട്ടിയിരുന്നു. കൈനിറയെ സിനിമകള്‍ സ്വീകാരിക്കാതെ വളരെ സെലക്റ്റീവായാണ് രജനീകാന്ത് സിനിമകള്‍ സ്വീകരിക്കുന്നത്. വര്‍ഷത്തില്‍ ഒരു സിനിമ എന്ന പതിവ് തെറ്റിച്ചാണ് ഇത്തവണത്തെ വരവ്. ഈ വരവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും കാത്തിരിപ്പിലാണ്.

  അക്ഷയ് കുമാറിന്റെ വരവ്

  അക്ഷയ് കുമാറിന്റെ വരവ്

  ശങ്കറും ജയമോഹനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. എമി ജാക്‌സണാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എആര്‍ റഹ്മാനാണ് സംഗീതം. കലാഭവന്‍ ഷാജോണും റിയാസ് ഖാനും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇതാദ്യമായാണ് അക്ഷയ് കുമാര്‍ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്. ഈ സിനിമയിലെ വില്ലനാവുന്നതിന് മുന്നോടിയായി അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  പിന്‍മാറാന്‍ തീരുമാനിച്ചിരുന്നു

  പിന്‍മാറാന്‍ തീരുമാനിച്ചിരുന്നു

  യന്തിരന് രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന കാര്യത്തെക്കുറിച്ച് ശങ്കര്‍ പറഞ്ഞപ്പോള്‍ തുടക്കത്തില്‍ താന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നുവെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് താന്‍ ആശങ്കപ്പെട്ടിരുന്നുവെന്നും അക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സാറിന് പറ്റുന്നത് പോലെ ചെയ്താല്‍ മതിയെന്നും സാറില്ലെങ്കില്‍ ഈ സിനിമയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സംവിധായകന്‍ നല്‍കിയ ധൈര്യമാണ് തന്നെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  ട്വീറ്റ് കാണാം

  പ്രമുഖ ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയുടെ ട്വീറ്റ് കാണാം.

  English summary
  2.0 recovered 490 crore before release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X