»   » താരപ്പൊലിമയോ, അംഗരക്ഷകരോ ഇല്ല, യുഎസ് തെരുവില്‍ നടക്കാനിറങ്ങിയ രജനികാന്ത്; വീഡിയോ കാണൂ

താരപ്പൊലിമയോ, അംഗരക്ഷകരോ ഇല്ല, യുഎസ് തെരുവില്‍ നടക്കാനിറങ്ങിയ രജനികാന്ത്; വീഡിയോ കാണൂ

By: Rohini
Subscribe to Filmibeat Malayalam

രജനികാന്ത് നായകനായി എത്തിയ കബാലി എന്ന ചിത്രം കലക്ഷന്‍ റെക്കോഡുകളെയെല്ലാം കാറ്റില്‍ പറത്തി ജൈത്രയാത്ര തുടരുകയാണ്. സിനിമയുടെ വമ്പന്‍ വിജയമോ തലക്കനമോ ഒന്നും എപ്പോഴും എന്ന പോലെ ഇപ്പോഴും രജനികാന്തിനെ ബാധിച്ചിട്ടില്ല. അദ്ദേഹം തന്റെ സാധാരണ ജീവിതവുമായി മുന്നോട്ട് പോകുന്നു.

സ്റ്റൈല്‍ മന്നന്റെ കബാലി കാണാന്‍ വിദ്യാ ബാലനും കുടുംബവും മുംബൈയിലെ തിയേറ്ററില്‍

അതിന് തെളിവാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു വീഡിയോ. യു എസ്സിലെ ആളൊഴിഞ്ഞ ഒരു നടപ്പാതയിലൂടെ സൂപ്പര്‍ താരം സവാരി നടത്തുന്നതാണ് വീഡിയോ. ടീഷര്‍ട്ടും തൊപ്പിയും ധരിച്ച്, ഹെഡ് സെറ്റും ചെവിയില്‍ വച്ചാണ് നടത്തം, ഒറ്റയ്ക്കാണ്.

 rajanikanth

രജനിയെ തിരിച്ചറിഞ്ഞ ആരാധകരാരോ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്നത്. ആരാധകരെ നോക്കി രജനി കൈയ്യ് ഉയര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

ചെലവ് 110 കോടി, ബോക്‌സ് ഓഫീസില്‍ തരംഗമാകുന്ന കബാലിയില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങിയത്!!

കബാലിയുടെ റിലീസിന് മുന്നേ തന്നെ രജനികാന്ത് യുഎസിലേക്ക് പറന്നിരുന്നു. അവിടെയുള്ള ആരാധകര്‍ക്കൊപ്പമാണ് കബാലി കണ്ടത്. ഈ കഴിഞ്ഞ ഞായറാഴ്ച സ്റ്റൈല്‍ മന്നന്‍ ചെന്നൈയില്‍ തിരിച്ചെത്തിയിരുന്നു.

English summary
RajniKanth Reality In USA - Super Star Man of Simplicity
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam