»   » ബാഹുബലി വേണ്ടെന്ന് വച്ച് പുലിയില്‍ അഭിനയിച്ച ശ്രീദേവിയോട് സഹതാപമുണ്ട്, രാംഗോപാല്‍

ബാഹുബലി വേണ്ടെന്ന് വച്ച് പുലിയില്‍ അഭിനയിച്ച ശ്രീദേവിയോട് സഹതാപമുണ്ട്, രാംഗോപാല്‍

Posted By:
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലേക്ക് നല്ലൊരു ഓഫര്‍ ശ്രീദേവിയ്ക്ക് ലഭിച്ചതാണ്. പക്ഷേ ബാഹുബലി ഉപേക്ഷിച്ച് ശ്രീദേവി ചിമ്പു ദേവന്റെ പുലി തിരഞ്ഞെടുത്തു.

ബാഹുബലിയില്‍ രമ്യാകൃഷണന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടിയാണ് ശ്രീദേവിയെ രാജമൗലി ക്ഷണിച്ചത്. ബാഹുബലി വമ്പന്‍ ഹിറ്റായപ്പോള്‍ തന്നെ ശ്രീദേവിയ്ക്ക് പറ്റിയ അബദ്ധത്തിനെ കളിയാക്കിയവരും കുറവല്ല.

ഇപ്പോഴിതാ ചിമ്പു ദേവന്റെ പുലി പരാജയം കൂടിയായപ്പോള്‍ പിന്നെ പറയാനുണ്ടോ? ശ്രീദേവിയ്ക്ക് ഇങ്ങനൊരു അബദ്ധം പറ്റാനില്ല. സിനിമാ രംഗത്തുള്ളവരും ശ്രീദേവിയെ വിമര്‍ശിച്ചുക്കൊണ്ട് രംഗത്ത് വരാന്‍ തുടങ്ങി. തുടര്‍ന്ന് കാണുക.

ബാഹുബലി വേണ്ടെന്ന് വച്ച് പുലിയില്‍ അഭിനയിച്ച ശ്രീദേവിയോട് സഹതാപമുണ്ട്, രാംഗോപാല്‍

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശ്രീദേവി അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നത്. പുലിയില്‍ ശ്രീദേവി ഒരു രാഞ്ജിയുടെ കഥാപാത്രമാണ് അവതരിപ്പിച്ചത്.

ബാഹുബലി വേണ്ടെന്ന് വച്ച് പുലിയില്‍ അഭിനയിച്ച ശ്രീദേവിയോട് സഹതാപമുണ്ട്, രാംഗോപാല്‍

എസ് എസ് രാജമൗലിയുടെ ബാഹുബലിയിലേക്ക് ശ്രീദേവിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ശ്രീദേവി ആ ഓഫര്‍ വേണ്ടന്ന് വയ്ക്കുകയായിരുന്നു. എന്നാല്‍ ബാഹുബലി വരുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് ശ്രീദേവി പുലിയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ബാഹുബലി വേണ്ടെന്ന് വച്ച് പുലിയില്‍ അഭിനയിച്ച ശ്രീദേവിയോട് സഹതാപമുണ്ട്, രാംഗോപാല്‍

പുലി താന്‍ കണ്ടിരുന്നു. ബാഹുബലി വേണ്ടെന്ന് വച്ച് പുലിയില്‍ അഭിനയിച്ച ശ്രീദേവിയോട് തനിയ്ക്ക് സഹതാപമുണ്ട്- സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ.

ബാഹുബലി വേണ്ടെന്ന് വച്ച് പുലിയില്‍ അഭിനയിച്ച ശ്രീദേവിയോട് സഹതാപമുണ്ട്, രാംഗോപാല്‍

താന്‍ ശ്രീദേവിയുടെ ഒരു ആരാധകന്‍ എന്ന നിലയിലാണ് ഇക്കാര്യം പറയുന്നത്. ഇത് താരത്തിന്റെ ഉറച്ച തീരുമാനത്തിലാണോ, അതോ മറ്റാരെങ്കിലും നല്‍കിയ തെറ്റായ നിര്‍ദ്ദേശ പ്രകാരമാണോ ശ്രീദേവി പുലി തിരഞ്ഞെടുത്തതെന്ന് തനിയ്ക്ക് മനസ്സിലാകുന്നില്ലെന്നും രാംഗോപാല്‍ പറഞ്ഞു. താരം ഗോപാല്‍ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

English summary
Ram Gopal Varma is an Indian film director, screenwriter and producer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X