»   » രജനികാന്തിനെ അപമാനിച്ച് രാം ഗോപാല്‍ വര്‍മ

രജനികാന്തിനെ അപമാനിച്ച് രാം ഗോപാല്‍ വര്‍മ

Written By:
Subscribe to Filmibeat Malayalam

തനിക്ക് തോന്നുന്ന അഭിപ്രായങ്ങള്‍ എവിടെയും വെട്ടി തുറന്ന് പറഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ എന്നും മുന്‍പന്തിയിലാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ഇപ്പോള്‍ സ്‌റ്റൈല്‍ മനന്നന്‍ രജനികാന്തിനെ അപമാനിയ്ക്കുന്ന തരത്തിലുള്ള പരമാര്‍ശം നടത്തിയിരിയ്ക്കുകയാണ് വര്‍മ.

അമിതാഭ് ബച്ചനുമായി താരതമ്യം ചെയ്തുകൊണ്ടാണ് രാം ഗോപാല്‍ വര്‍മ രജനികാന്തിനെ വിമര്‍ശിച്ചിരിയ്ക്കുന്നത്. എല്ലാം ഇന്റസ്ട്രിയിലും ചിലര്‍ക്ക് സൂപ്പര്‍സ്റ്റാര്‍ ആണെന്ന ധാരണയുണ്ട്. എന്നാല്‍ ബിഗ് ബിയെ സംബന്ധിച്ച് അങ്ങനെ ഒരു വിചാരവും അദ്ദേഹത്തിനില്ല.

rajani-ram-gopal-varma

എന്തിരന്‍ എന്ന ചിത്രം രജനികാന്തിന് പകരം അമിതാഭ് ബച്ചന്‍ ചെയ്തിരുന്നെങ്കില്‍ വളരെ നന്നാവുമായിരുന്നു എന്നും രാം ഗോപാല്‍ വര്‍മ അഭിപ്രായപ്പെട്ടു. രജനികാന്ത് ചെയ്തു. പക്ഷെ ബച്ചന്‍ ചെയ്തിരുന്നെങ്കില്‍ അതിനെക്കാള്‍ വളരെ നന്നാവുമായിരുന്നു.

ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്ന കബാലി എന്ന ചിത്രവും രജനികാന്തിനെക്കാള്‍ യോജിക്കുന്നത് ബച്ചനാണെന്നും വര്‍മ പറയുന്നു. ആ വേഷം ചെയ്യുന്നത് ബിഗ് ബി ആണെങ്കില്‍ ഞാന്‍ അദ്ദേഹത്തിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കും. അതേ സമയം ബച്ചന്‍ ചെയ്ത ബ്ലാക്ക്, പിക്കു പോലുള്ള ചിത്രങ്ങള്‍ രജനികാന്ത് ചെയ്തിരുന്നെങ്കില്‍ അത് വലിയ തമാശയാകുമായിരുന്നു എന്നും വര്‍മ പറഞ്ഞു.

English summary
Director Ram Gopal Varma has came with a comparison on Rajini Kanth and Amithab Bachchan .He said that all others in different industries know that they are superstars and the Big B don’t know that he is a superstar. He added that Enthiran will be more good if it was handled by the Big B.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam