For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാക്ഷസനിലെ സൈക്കോ കില്ലര്‍ ജീവിച്ചിരുന്നു! ക്രിസ്റ്റഫറെന്ന വില്ലനെക്കുറിച്ച് സംവിധായകന്‍!

  |

  രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസനെന്ന സൈക്കോ ത്രില്ലര്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കൈനീട്ടി ഏറ്റുവാങ്ങിയ ചിത്രം ഇപ്പോള്‍ പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ്. സീരിയല്‍ കില്ലറുടെ കഥ പറയുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറിയത്. നായകനായാലും വില്ലനായാലും അഭിനയമികവില്‍ ഒന്നിനൊന്ന് മെച്ചമായിരുന്നു. തിയേറ്ററുകളില്‍ നിന്നിറങ്ങി കഴിഞ്ഞതിന് ശേഷവും പ്രേക്ഷകരെ വിടാതെ പിന്തുടരുകയാണ് ഇതിലെ വില്ലന്‍ കഥാപാത്രം. ആരാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നതിനെക്കുറിച്ച് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

  ടൊവിനോയ്ക്ക് പിഴച്ചുവോ? കുപ്രസിദ്ധ പയ്യന്‍ കലക്ഷന്‍ പ്രകടനം? 'സര്‍ക്കാര്‍' പണിയാവുമോ? കാണൂ!

  സംവിധായകനാവണമെന്ന മോഹവുമായി നിര്‍മ്മാതാക്കളുടെ ഓഫീസുകള്‍ കയറി ഇറങ്ങുന്ന സിനിമാമോഹിയായാണ് വിഷ്ണു വിശാലെത്തിയത്. സൈക്കോ കില്ലറുടെ കഥ പറയുന്ന തിരക്കഥയുമായാണ് അരുണ്‍ നിര്‍മ്മാതാക്കളെ സമീപിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു ചിത്രത്തെ ആരും ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ല. സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതിനായി സീരിയല്‍ കില്ലിങ്ങിനെക്കുറിച്ചും അതിന് പിന്നിലെ സൈക്കോയെക്കുറിച്ചും അവരുടെ മനശാസ്ത്രത്തെക്കുറിച്ചുമൊക്കെ ആഴത്തില്‍ പഠിച്ചിരുനന്ു അരുണ്‍. സിനിമാമമോഹം സ്വപ്‌നമായി അവശേഷിക്കുകയാണെന്ന് മനസ്സിലാക്കിയ അരുണ്‍ ആശ്രിത നിയമനത്തിലൂടെ പോലീസ് ഓഫീസറാവുകയും അദ്ദേഹത്തിന് മുന്നിലെത്തുന്ന കൊലപാതക കേസുമാണ് സിനിമയെ നയിക്കുന്നത്. ഉദ്വേഗഭരിതമായ രംഗങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. ശരവണന്‍ നാന്‍ അവതരിപ്പിച്ച ക്രിസ്റ്റഫറെന്ന വില്ലനിലേക്ക് എത്തിയതിനെക്കുറിച്ച് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. തമിഴ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

  മമ്മൂട്ടിയുടെ ആശീര്‍വാദത്തോടെ മോഹന്‍ലാല്‍ ഏറ്റെടുത്ത് സൂപ്പര്‍ ഹിറ്റാക്കിയ അലി ഇമ്രാന് 30! കാണൂ!

   ക്രിസ്റ്റഫറെന്ന വില്ലന്‍

  ക്രിസ്റ്റഫറെന്ന വില്ലന്‍

  രാംകുമാറിന്‍രെ രാക്ഷസനെന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ വില്ലനെ മറക്കില്ല. അടുത്ത കാലത്ത് പുറത്തിറങ്ങിയ സിനിമകളിലെ മികച്ച വില്ലനായിരുന്നു ഇതെന്ന് നിസംശയം പറയാം. നാല് കൊലപാതകങ്ങളും എങ്ങനെ ചെയ്തുവെന്നും അതിന് പിന്നിലെ കാരണവുമൊക്കെയാണ് സിനിമയുടെ തന്നെ സുപ്രധാന വഴിത്തിരിവായി മാറിയത്. സിനിമ മുന്നേറുന്നതിനിടയില്‍ ഇടയ്ക്ക് വെച്ചാണ് വില്ലനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. പിന്നീടങ്ങോട്ട് വില്ലനും സിനിമയ്‌ക്കൊപ്പമായിരുന്നു.

  യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും

  യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും

  കേവലമൊരു കെട്ടുകഥയില്‍ നിന്നുണ്ടായതല്ല ഈ സിനിമയെന്ന് രാകംുമാര്‍ പറയുന്നു. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയത്. ഒരു യഥാര്‍ത്ഥ കൊലയാളിയുടെ ജീവിതത്തെയാണ് താന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചത്. ക്രിസ്റ്റഫറെന്നത് കേവലമൊരു സാങ്കല്‍പ്പിക കഥാപാത്രമല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സിനുിമയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

   ലേഖനം വായിച്ചപ്പോള്‍

  ലേഖനം വായിച്ചപ്പോള്‍

  പ്രമേയത്തിലായാലും അവതരണത്തിലായാലും വ്യത്യസ്തമായൊരു സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തണമെന്ന ആഗ്രഹവുമായി നീങ്ങുന്നതിനിടയിലാണ് താന്‍ ഒരു ലേഖനം വായിക്കുന്നതെന്നും അതാണ് സിനിമയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറയുന്നു. രണ്ടുപേരെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു അത്. ഇന്ത്യക്കാരായിരുന്നില്ല അവര്‍. ഒരാള്‍ മാനസിക വൈകല്യമുള്ള ഒരു കൊലയാളിയും മറ്റേയാള്‍ സ്ത്രീയുമായിരുന്നു. ഈ ലേഖനമായിരുന്നു സിനിമയ്ക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറയുന്നു.

  4 വര്‍ഷം മുന്‍പ് തിരക്കഥ പൂര്‍ത്തിയാക്കി

  4 വര്‍ഷം മുന്‍പ് തിരക്കഥ പൂര്‍ത്തിയാക്കി

  സിനിമ കെട്ടുകഥയാണെങ്കിലും യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്രിസ്റ്റഫറെന്ന വില്ലനെ സൃഷ്ടിച്ചത്. നാല് വര്‍ഷം മുന്‍പ് തന്നെ സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരുന്നുവെന്നും സംവിധായകന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സിന്‍ട്രല എന്നായിരുന്നു ആദ്യം പേര് നല്‍കിയത്. പിന്നീടത് മിന്‍മിനിയാക്കി. ഒടുവിലാണ് രാക്ഷസനെന്ന പേരിലേക്കെത്തിയത്.

  മുന്‍നിര താരങ്ങള്‍ തയ്യാറായില്ല

  മുന്‍നിര താരങ്ങള്‍ തയ്യാറായില്ല

  നായകനോളം തന്നെ കൈയ്യടി വില്ലനും ലഭിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി പല താരങ്ങളേയും സമീപിച്ചിരുന്നുവെന്നും എന്നാല്‍ മുന്‍നിര താരങ്ങളടക്കം നിരവധി പേര്‍ ഈ സിനിമയ്ക്ക് നേരെ മുഖം തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വെണ്ണിലാ കബഡിക്കൂട്ടം എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച വിഷ്ണു വിശാലാണ് ചിത്രത്തില്‍ നായകനായെത്തിയത്. നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ ഹീറോയിക്ക് ചിത്രമായി മാറുകയായിരുന്നു ഇത്. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് വിഷ്ണു നേരത്തെ തന്നെ സംവിധായകനെ സമീപിച്ചിരുന്നു.

  നായികയായി അമല പോള്‍

  നായികയായി അമല പോള്‍

  രാധാരവി, കാലി വെങ്കട്ട്, രാംദോസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ നായികയായ അമല പോളാണ് ചിത്രത്തില്‍ നായികയായെത്തിയത്. നായികയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ലാത്ത സിനിമയാണെന്നറിയാമായിരുന്നുവെന്നും സംവിധായകനിലുള്ള വിശ്വാസമാണ് താന്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണമെന്നും താരം വ്യക്തമാക്കിയിരുന്നു.

  ഞെട്ടിച്ച വില്ലന്‍

  ഞെട്ടിച്ച വില്ലന്‍

  രൂപത്തിലും ഭാവത്തിലും സവിശേഷതകളുമായെത്തിയ സൈക്കോ കില്ലറാണ് ചിത്രത്തിലെ മറ്റൊരു ആകര്‍ഷണ ഘടകം. ഒരൊറ്റ സംഭാഷണം പോലുമില്ലാതെയാണ് അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. കൊറിയന്‍ സിനിമകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്നും അതാവാം തന്നെ ത്രില്ലര്‍ ചിത്രത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. നായകനോളം തന്നെ കൈയ്യടി ലഭിച്ചിട്ടുണ്ട് ഈ വില്ലന്.

   വില്ലനായെത്തിയത്

  വില്ലനായെത്തിയത്

  ചെറിയ വേഷങ്ങളുമായി സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ശരവണനാണ് ക്രിസ്റ്റഫറെന്ന വില്ലനെ അവതരിപ്പിച്ചത്. സിനിമയ്ക്കായി അദ്ദേഹം ചില്ലറ പ്രയത്‌നങ്ങളൊന്നുമായിരുന്നില്ല നടത്തിയത്. ശരീരം മെലിയിക്കാനായും മാജികത്ക് പഠിക്കാനുമൊക്കെയായി താന്‍ നടത്തിയ പ്രയത്‌നങ്ങളെക്കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. ചിത്രത്തില്‍ ശരവണന്റെ അമ്മയായും അദ്ദേഹം അഭിനയിച്ചിരുന്നു.

  കരിയര്‍ ബ്രേക്കായി മാറി

  കരിയര്‍ ബ്രേക്കായി മാറി

  നാന്‍, മൗനഗുരു തുടങ്ങിയ സിനിമകളിലും ശരവണന്‍ അഭിനയിച്ചിരുന്നു. സിനിമാജീവിതത്തില്‍ അനിവാര്യമായ ബ്രേക്കിനായി കാത്തിരിക്കുന്നതിനിടയിലാണ് രാക്ഷസന്‍ അദ്ദേഹത്തിന് മുന്നിലേക്കെത്തിയത്. നിരവധി തവണ ഓഡീഷന്‍ നടത്തിയതിന് ശേഷമാണ് വില്ലനെ ശരവണന് നല്‍കാന്‍ സംവിധായകന്‍ തീരുമാനിച്ചത്. യഥാര്‍ത്ഥ മുഖം സ്‌ക്രീനില്‍ കാണിക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ പറഞ്ഞിരുന്നുവെങ്കിലും കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന വിശ്വാലമാണ് തന്നെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

  സിനിമാപ്രേമികളുടെ പിന്തുണ

  സിനിമാപ്രേമികളുടെ പിന്തുണ

  സിനിമാലോകം ഒന്നടങ്കം നിറകൈയ്യടിയുമായി ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം. പുതുമകളും വ്യത്യസ്തതകളുമൊക്കെ എന്നും അംഗീകരിക്കപ്പെടാറുണ്ട്. ത്രില്ലര്‍ ചിത്രങ്ങള്‍ പ്രതീക്ഷിച്ച് തിയേറ്ററുകളിലേക്കെത്തുന്ന ഒരാളെപ്പോലും രാകംുമാറും സംഘവും നിരാശരാക്കുന്നില്ലെന്നതാണ് രാക്ഷസന്റെ ഗുണം.

  English summary
  Ramkumar about Ratsasan experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X