»   » ഒരു കഥാപാത്രത്തിനായി തെന്നിന്ത്യന്‍ താരറാണിമാരായ രമ്യ കൃഷ്ണനും ഖുശ്ബുവും യുദ്ധത്തില്‍! ആര് ജയിക്കും?

ഒരു കഥാപാത്രത്തിനായി തെന്നിന്ത്യന്‍ താരറാണിമാരായ രമ്യ കൃഷ്ണനും ഖുശ്ബുവും യുദ്ധത്തില്‍! ആര് ജയിക്കും?

Written By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ രണ്ട് താരറാണിമാരാണ് രമ്യ കൃഷ്ണനും ഖുശ്ബുവും. രണ്ട് പേരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെയാണ്. അടുത്തിടെ ബാഹുബലിയിലെ ശിവകാമി ദേവിയായി വന്ന് രമ്യ കൃഷ്ണന്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചിരുന്നു. ഇപ്പോള്‍ ഇരുനടിമാരും ഒരു കഥാപാത്രത്തിന് വേണ്ടിയുള്ള യുദ്ധമാണെന്നാണ് പറയുന്നത്.

ramya-khushboo

ആദ്യമായി ധനുഷ് കഥ, നിര്‍മാണം, സംവിധാനം ചെയ്ത സിനിമയായിരുന്നു പാ പാണ്ടി. 2017 ഏപ്രിലില്‍ തിയറ്ററുകളിലേക്കെത്തിയ സിനിമ മൊഴിമാറ്റി കന്നഡയിലേക്കും എത്തുകയാണ്. സിനിമയിലെ നായിക വേഷത്തിന് വേണ്ടിയാണ് ഖുശ്ബുവും രമ്യയും ഫൈറ്റ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ് കിരണ്‍, രേവതി, പ്രാ പാണ്ടിയില്‍ മഡോണ സെബാസ്റ്റിയന്‍, ധനുഷ്, പ്രസന്ന, ചായ സിംഗ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

കമ്മാരസംഭവം ഞെട്ടിക്കാനുള്ള വരവാണ്! ഇന്ത്യന്‍ ലിബറേഷന്‍ പാര്‍ട്ടിയുടെ പടനായകനായി ഇന്ദ്രന്‍സും..

ഇതില്‍ രേവതി അവതരിപ്പിച്ച കഥാപാത്രം കന്നഡയിലേക്ക് അവതരിപ്പിക്കാന്‍ വേണ്ടിയാണ് രമ്യയും ഖുശ്ബുവും ഒരുങ്ങുന്നത്. തമിഴില്‍ ബ്ലോക്ബസ്റ്റായിരുന്ന സിനിമ കന്നഡയില്‍ കിച്ച സുദീപാണ് നിര്‍മ്മിക്കുന്നത്. രാജ് കിരണ്‍ അവതരിപ്പിച്ച വേഷം അംബരീഷ് ആണ് ചെയ്യുന്നത്. ധനുഷ് സംവിധാനം ചെയ്ത സിനിമ കന്നഡയില്‍ നന്ദ കിഷോറാണ് സംവിധാനം ചെയ്യുന്നത്.

പ്രതിഭയില്‍ നിന്ന് പ്രതിഭാസമായി മാറിയ നടനവിസ്മയം, കമല്‍ ഹാസനെ കുറിച്ച് എംസി രാജനാരായണന്‍ എഴുതുന്നു..

English summary
Ramya Krishnan and Khushbu fight for Revathi's role in Pa Paandi remake

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X