»   »  രമ്യാ കൃഷ്ണന് ജയലളിതയുമായി എന്താണ് ബന്ധം?

രമ്യാ കൃഷ്ണന് ജയലളിതയുമായി എന്താണ് ബന്ധം?

Posted By: AkhilaKS
Subscribe to Filmibeat Malayalam


ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ ശിവകാമി എന്ന കഥാപാത്രത്തിന് ശേഷം രമ്യാ കൃഷ്ണന്‍ യഥാര്‍ഥ ജീവിതത്തിലെ ഒരു വ്യക്തിയുടെ വേഷമണിയാന്‍ പോകുകയാണ്. അത് മറ്റാരുടേയുമല്ല, തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ വേഷം ചെയ്യാനാണ് രമ്യ ഒരുങ്ങുന്നത്.

ജയലളിതയുടെ വേഷം ചെയ്യുന്നതില്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ച് അനുഭവ സമ്പത്തുള്ള, നാല്‍പ്പത്തി മൂന്ന് കാരിയായ രമ്യ കൃഷ്ണനാണ് ഈ വേഷം ചെയ്യാന്‍ ഏറ്റവും ഉചിതമെന്നാണ് സിനിമ ലോകം പറയുന്നത്.

ramya-krishnan

ജയലളിതയുടെ ജീവിതത്തിലെ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രമേയവും. എന്നാല്‍ ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

ഒരുക്കാലത്ത് സിനിമയില്‍ മിന്നിതിളങ്ങി നിന്ന താരമായിരുന്നു, ഇപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കുന്ന ജയലളിത. എന്നാല്‍ പിന്നീട് ഉണ്ടായ ജയലളിതയുടെ പ്രയത്‌നങ്ങളിലൂടെയാണ് ഇപ്പോള്‍ തമിഴ്‌നാടെന്ന വലിയ സംസ്ഥാനത്തിന്റെ തലപ്പത്തെത്തി നില്‍ക്കുന്നത്.

English summary
After playing the role of the feisty Sivagami in Baahubali, we hear that the super-talented Ramya Krishnan is gearing up for yet another acting challenge by playing a real life character

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam