»   » മലയാളത്തിലല്ല തമിഴില്‍ തിരക്കിലാണ്, പ്രഭുദേവ ചിത്രത്തില്‍ നായികയായി രമ്യാ നമ്പീശന്‍ !!

മലയാളത്തിലല്ല തമിഴില്‍ തിരക്കിലാണ്, പ്രഭുദേവ ചിത്രത്തില്‍ നായികയായി രമ്യാ നമ്പീശന്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

ഇരൈവിക്ക് ശേഷം പുതിയ ചിത്രമൊരുക്കുന്നതിന്റെ തിരക്കിലാണ് കാര്‍ത്തിക് സുബ്ബരാജ്. ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത് ധനുഷിനെയായിരുന്നു. എന്നാല്‍ താരത്തിന്റെ തിരക്ക് കാരണം പുതിയ ചിത്രത്തില്‍ പ്രഭുദേവയാണ് നായകനായെത്തുന്നത്‌ . സംഭാഷണങ്ങളില്ലാതെയാണ് ചിത്രം പുറത്തിറങ്ങുന്നത്.

മെര്‍ക്കുറിയെന്നാണ് ചിത്രത്തിന് പേരു നല്‍കിയിട്ടുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലും പോണ്ടിച്ചേരിയിലുമായാണ് ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകന്റെ മുന്‍ചിത്രമായ പിസ്സയില്‍ നായികയായെത്തിയ രമ്യാ നമ്പീശനാണ് മെര്‍ക്കുറിയിലും നായികയായെത്തുന്നത്. ശക്തമായ കഥാപാത്രമാണെന്നല്ലാതെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല. പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള ഒാരോ അപ്ഡേറ്റും സ്വീകരിക്കുന്നത്.

mercury

കഥാപാത്രങ്ങളുടെ പ്രത്യേകത തന്നെയാണ് ചിത്രത്തിലെ ഏറ്റവും വലിയ സര്‍പ്രൈസായി സംവിധായകന്‍ മാറ്റിവെച്ചിട്ടുള്ളത്. സംഭാഷണങ്ങളില്ലാത്ത സിനിമയെന്ന നിലയിലും മെര്‍ക്കുറി ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ അത്ര സജീവമല്ലാത്ത രമ്യാ നമ്പീശന്‍ തമിഴില്‍ തിരക്കിലാണ്. സത്യയാണ് ഇതിനു മുന്‍പായി താരത്തിന്റേതായി തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം. ആക്ഷന്‍ സ്റ്റാര്‍ പ്രഭുദേവയും രമ്യാ നമ്പീശനും ഒരുമിക്കുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

English summary
The movie titled as Mercury is a silent film, meaning, there will be no dialogues. Prabhudeva is reportedly playing a negative role in the film. Remya Nambeesan, who played the female lead in Karthik Subbaraj’s debut film Pizza, is playing a pivotal role in Mercury.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam