»   » ഒരുമിച്ച് അഭിനയിച്ചില്ലെങ്കിലെന്താ, തൃഷയ്ക്ക് വേണ്ടി പാടാന്‍ രമ്യാ നന്പീശന്‍

ഒരുമിച്ച് അഭിനയിച്ചില്ലെങ്കിലെന്താ, തൃഷയ്ക്ക് വേണ്ടി പാടാന്‍ രമ്യാ നന്പീശന്‍

Posted By: Nihara
Subscribe to Filmibeat Malayalam

അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും തന്റെ കഴിവു തെളിയിച്ച താരമാണ് രമ്യാ നമ്പീശന്‍. തമിഴിലെ മുന്‍നിര അഭിനേത്രികളിലൊരാളായ ത്രിഷ കൃഷ്ണന് വേണ്ടിയാണ് രമ്യാ നമ്പീശന്‍ പാടിയിട്ടുള്ളത്. ഒരുമിച്ചു അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ത്രിഷയ്ക്ക് വേണ്ടി പാടാന്‍ രമ്യയ്ക്ക് കഴിഞ്ഞു.

എന്‍ വി നിര്‍മ്മല്‍ സംവിധാനം ചെയ്യുന്ന സതുരംഗ വേട്ട2 ല്‍ ത്രിഷയും അരവിന്ദ് സ്വാമിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുമ്പ് പാണ്ഡ്യനാട് എന്ന ചിത്രത്തില്‍ രമ്യ പാടിയ അടിപൊളി ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടിപൊളി പാട്ടുമായി രമ്യാനമ്പീശന്‍

സാധാരണയായി നാടന്‍പാട്ടുകള്‍ ആലപിക്കാനാണ് സംവിധായകര്‍ തന്നെ സമീപിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ വളരെ വ്യത്യസ്തമായി അടിപൊളി ഗാനമാണ് താന്‍ ആലപിച്ചതെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.

ചിത്രത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുന്നു

ത്രിഷയും അരവിന്ദ് സ്വാമിയും അഭിനയിക്കുന്ന സതുരംഗ വേട്ട2 ന്റെ റിലീസിങ്ങിനായി താന്‍ കാത്തിരിക്കുകയാണെന്നും രമ്യ പറഞ്ഞു.

അണിയറ പ്രവര്‍ത്തകര്‍ സംതൃപ്തരാണ്

ചിത്രത്തിന്റെ നിര്‍മ്മാതാവായ മനോബാല സ്റ്റുഡിയോയില്‍ വന്നിരുന്നുവെന്നും അദ്ദേഹം ഈ ഗാനത്തില്‍ വളരെയധികം സന്തോഷവാനാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കില്‍ രമ്യ

തെലുങ്ങില്‍ സൂപ്പര്‍ഹിറ്റായ ക്ഷണത്തിന്റെ തമിഴ് റീമേക്കിലാണ് രമ്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

English summary
Ramya nambeesan sung song forThrisha Krishan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam