»   » തൃഷയുടെ പെരുമാറ്റം കുറച്ച് കടുത്ത് പോയി.. കീര്‍ത്തി സുരേഷിനോട് ഇത് വേണ്ടായിരുന്നുവെന്ന് ആരാധകര്‍!

തൃഷയുടെ പെരുമാറ്റം കുറച്ച് കടുത്ത് പോയി.. കീര്‍ത്തി സുരേഷിനോട് ഇത് വേണ്ടായിരുന്നുവെന്ന് ആരാധകര്‍!

Posted By:
Subscribe to Filmibeat Malayalam

കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നാരോപിച്ചാണ് ത്രി സാമി2 വേണ്ടെന്ന് വെച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നിന്നും പിന്‍മാറുകയാണെന്നുള്ള വിവരം ത്രിഷ തന്നെയാണ് പുറത്തുവിട്ടത്. ആശയപരമായുള്ള വിയോജിപ്പുകള്‍ കാരണം ചിത്രത്തില്‍ നിന്നും പിന്‍മാറുകയാണെന്നായിരുന്നു താരം പറഞ്ഞത്.

കൂടെ കിടക്കാന്‍ ആവശ്യപ്പെടുന്നത് പതിവാണ്.. യെസ് ഒാര്‍ നോ തീരുമാനിക്കേണ്ടത് താരങ്ങളാണ്!

സിനിമയിലേക്ക് വരാന്‍ കാരണം ഹൃത്വിക് റോഷനാണെന്ന് തമന്നയുടെ വെളിപ്പെടുത്തല്‍!

വശീകരിച്ച് കിടപ്പറയില്‍ എത്തിച്ചിട്ടില്ല.. മാസങ്ങള്‍ കൊണ്ട് ആ ബന്ധം അവസാനിപ്പിച്ചിരുന്നു!

വിക്രമിനോടൊപ്പം ത്രിഷ അഭിനയിച്ച സാമി സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു. ആദ്യ ഭാഗത്തിന്റെ ഗംഭീര വിജയത്തിന് ശേഷമാമ് ഹരി രണ്ടാം ഭാഗം ഒരുക്കാന്‍ തീരുമാനിച്ചത്. ഇതിന് മുന്‍പ് സൂര്യയുടെ ചിത്രമായ സിങ്കത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ അദ്ദേഹം ഒരുക്കിയിരുന്നു.

അപ്രതീക്ഷിതമായ പിന്‍മാറ്റം

സാമി 2ല്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തിലായിരുന്നു. ഏറെ പ്രിയപ്പെട്ട രണ്ട് താരങ്ങള്‍ വീണ്ടും ഒരുമിച്ചെത്തുന്നു. യുവഅഭിനേത്രികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കീര്‍ത്തി സുരേഷിനെയും തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.

അവസാന നിമിഷത്തിലെ പ്രഖ്യാപനം

സാമി2 ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് അപ്രതീക്ഷിതമായാണ് ത്രിഷ ചിത്രത്തില്‍ നിന്നും പിന്‍മാറുകയാണെന്നുള്ള കാര്യത്തെക്കുറിച്ച് അറിയിച്ചത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

കാരണമായി പറഞ്ഞത്

ആശയപരമായ വിയോജിപ്പുകള്‍ കാരണമാണ് ചിത്രത്തില്‍ നിന്നും പിന്‍മാറുന്നതെന്നായിരുന്നു ത്രിഷ വ്യക്തമാക്കിയത്. എന്നാല്‍ ഇതായിരുന്നില്ല ആ കാരണമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കീര്‍ത്തിയുടെ വേഷത്തിന് കൂടുതല്‍ പ്രാധാന്യം

ത്രിഷയാണ് നായികയെങ്കിലും കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്നാരോപിച്ചാണ് താരം പിന്‍വാങ്ങിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് തമിഴകത്തു നിന്നും പുറത്തുവന്നിട്ടുള്ളത്.

ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു

സംവിധായകന്‍ ഹരിയോടൊപ്പം താരങ്ങളായ കീര്‍ത്തി സുരേഷും വിക്രമും നില്‍ക്കുന്ന ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ത്രിഷയുടെ പിന്‍മാറ്റ പ്രഖ്യാപനമുണ്ടായതെന്നതും ശ്രദ്ധേയമാണ്.

പെരുമാറ്റം ശരിയായില്ല

കീര്‍ത്തി സുരേഷിനോടുള്ള ത്രിഷയുടെ ഈ പെരുമാറ്റം ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. തെന്നിന്ത്യയുടെ സ്വന്തം താരറാണിയും മുതിര്‍ന്ന അഭിനേത്രിയുമായ ത്രിഷയില്‍ നിന്നും ഇത്തരത്തിലൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവര്‍ പറയുന്നു.

സിനിമ കിട്ടുന്നില്ല

ഒരു കാലത്ത് ത്രിഷയായിരുന്നു തമിഴ് സിനിമ അടക്കി ഭരിച്ചിരുന്നത്. എന്നാല്‍ അടുത്തിടെയായി വിചാരിച്ചത്ര നല്ല വേഷങ്ങളൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. ധനുഷ് ചിത്രമായ കൊടിയിലൂടെയാണ് താരം തിരിച്ച് വരവ് നടത്തിയത്.

വമ്പന്‍ സിനിമയില്‍ നിന്നുള്ള പിന്‍മാറ്റം

നിലവില്‍ വന്‍ പ്രൊജക്ടുകള്‍ ലഭിക്കാതിരുന്ന സമയത്ത് സാമി2 ഒഴിവാക്കിയ ത്രിഷയുടെ തീരുമാനം ബുദ്ധിമോശമായിരുന്നുവെന്നാണ് ആരാധകര്‍ അടക്കം പറയുന്നത്.

English summary
Reason behind Trisha walk out from Hari’s Saamy 2.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam