»   » രജനികാന്ത് പറഞ്ഞത് സംഭവിച്ചു; സൗന്ദര്യ രജനികാന്തിന്റെ വിവാഹ മോചനത്തിന് കാരണം അമിതമായ ദേഷ്യം!

രജനികാന്ത് പറഞ്ഞത് സംഭവിച്ചു; സൗന്ദര്യ രജനികാന്തിന്റെ വിവാഹ മോചനത്തിന് കാരണം അമിതമായ ദേഷ്യം!

Posted By: Rohini
Subscribe to Filmibeat Malayalam

പടയപ്പ എന്ന ചിത്രത്തില്‍ രജനികാന്ത് നീലാംബരിയോട് (രമ്യ കൃഷ്ണന്‍) പറയുന്നുണ്ട് 'അധികമാ ആസപ്പടറ ആമ്പളൈങ്കളും അധികമാ കോപപ്പടറ പൊമ്പളൈകളും നല്ലാ വാഴ്ന്ത സരിത്രമേ കിടയാത്' (അമിതമായി ആശിക്കുന്ന ആണുങ്ങളും അമിതമായി ദേഷ്യപ്പെടുന്ന പെണ്ണുങ്ങളും നല്ല ജീവിതം നയിച്ച ചരിത്രമേ ഇല്ല) എന്ന്.

ദാമ്പത്യത്തില്‍ താത്പര്യം നശിച്ചു; സൗന്ദര്യ രജനികാന്തിന്റെ വിവാഹ മോചനത്തിന് കാരണം

ഈ ഹിറ്റ് ഡയലോഗ് ഇപ്പോള്‍ സ്‌റ്റൈല്‍ മന്നന്റെ മകളുടെ ജീവിതത്തില്‍ സംഭവിച്ചിരിയ്ക്കുകയാണ്. മകള്‍ സൗന്ദര്യ രജനികാന്തിന്റെ വിവാഹ മോചനത്തിന് കാരണം താരപുത്രിയുടെ അമിതമായ ദേഷ്യമാണത്രെ.

പ്രണയ വിവാഹം

നാല് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് സൗന്ദര്യ രജനികാന്തും ബിസിനസുകാരനായ അശ്വിന്‍ കുമാറിന്റെയും വിവാഹം നടന്നത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ 2014 ലായിരുന്നു ആ ആര്‍ഭാട വിവാഹം.

സൗന്ദര്യയും അശ്വിനും

എന്തിനും പെട്ടന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരിയാണത്രെ സൗന്ദര്യ രജനികാന്ത്. പ്രണയിക്കുന്ന കാലത്ത് തന്നെ അശ്വിന് ഇതറിയാം. ശാന്ത സ്വഭാവക്കാരനായ അശ്വിന്‍ വിവാഹ ശേഷം എല്ലാം ശരിയാകും എന്ന് കരുതി.

വീട്ടുകാരോടും ദേഷ്യം

വിവാഹം കഴിഞ്ഞ്, ഒരു കുഞ്ഞിന്റെ അമ്മയായിട്ടും സൗന്ദര്യയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. തന്റെ അടുത്തല്ലാതെ, വീട്ടുകാരോടും സൗന്ദര്യ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് അശ്വിന് അധികമൊന്നും ക്ഷമിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

വിവാഹ മോചനം ആവശ്യപ്പെട്ടത്

വഴക്ക് തുടര്‍ന്ന് പോകവെ സൗന്ദര്യ തന്നെയാണ് തനിക്ക് വിവാഹ മോചനം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. ഒരുപാട് ക്ഷമിച്ചു നോക്കിയത് കൊണ്ട് ആ ആവശ്യത്തോട് അശ്വിന് എതിരഭിപ്രായം ഉണ്ടായിരുന്നില്ലത്രെ. വിവാഹ മോചനത്തോട് അശ്വിനും യോജിച്ചു.

രജനിയുടെ ഇടപെടല്‍

ഒടുവില്‍ സൗന്ദര്യയോടും അശ്വിനോടും രജനികാന്ത് സംസാരിച്ചു. വിവാഹ മോചനം വേണ്ട, പറഞ്ഞ് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് രജനി പറഞ്ഞതോടെ അശ്വിന്‍ വിവാഹ മോചനം വേണ്ട എന്ന തീരുമാനത്തിലെത്തി. എന്നാല്‍ സൗന്ദര്യയ്ക്ക് വിവാഹ മോചനം ലഭിച്ചേ മതിയാകു എന്ന വാശിയായി. അങ്ങനെ ഡിസംബര്‍ 23 ന് ഇരുവരും ചെന്നൈ കുടുംബ കോടതയില്‍ വിവാഹ മോചന ഹര്‍ജി നല്‍കുകയായിരുന്നു.

English summary
Keeping up with the endless gossips surrounding the divorce news of Rajinikanth’s daughter Soundarya and husband Ashwin Ramkumar is definitely not easy. Partly because there are just too many of them, and partly because the whole thing has shaken the millions of Rajini fans. Although no statement regarding the reason behind the divorce has been made so far, many stories are circulating online. According to a Tamil online portal, it was Soundarya's aggressive nature that created the trouble in paradise.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam