»   » അമല പോളും അരവിന്ദ് സ്വാമിയും, ഭാസ്കര്‍ ദി റാസ്കല്‍ തമിഴിലെത്തിയപ്പോള്‍ ചിത്രം കാണൂ !!

അമല പോളും അരവിന്ദ് സ്വാമിയും, ഭാസ്കര്‍ ദി റാസ്കല്‍ തമിഴിലെത്തിയപ്പോള്‍ ചിത്രം കാണൂ !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഭാസ്‌കര്‍ ദി റാസ്‌കല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ വേഷം ആരാണ് ചെയ്യുന്നതെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. സ്റ്റൈല്‍ മന്നന്റേയും ഉലകനായകന്റെയും പേരുകള്‍ ഇതിനിടയില്‍ ഉയര്‍ന്നുകേട്ടിരുന്നു. ആശങ്കകള്‍ക്കും അഭ്യൂഹത്തിനും വിരമാമിട്ടുകൊണ്ട് ചിത്രത്തിലെ അന്തിമ താരനിര്‍ണ്ണയവും പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

Bhaskar the rascal

മമ്മൂട്ടിയും നയന്‍താരയും മത്സരിച്ചഭിനയിച്ച ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ അരവിന്ദ് സ്വാമിയും അമല പോളുമാണ് എത്തുന്നത്. ബേബി നൈനിക, സൂരി, മരേഷ്, റോബോ ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിദ്ദിഖാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

Bhaskar the rascal2

ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ തമിഴ് പതിപ്പ് എങ്ങനെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. വൈറലാകുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണൂ.

English summary
Aravind Sami and Amala Paul will be the lead in the remake of Bhaskar The Rascal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam