»   » പുലിമുരുകനോടും ജോപ്പനോടും മത്സരിച്ചു,റെമോ റെക്കോര്‍ഡ് തകര്‍ക്കുന്നു,മൂന്ന് ദിവസത്തെ മൊത്തം കളക്ഷന്‍!

പുലിമുരുകനോടും ജോപ്പനോടും മത്സരിച്ചു,റെമോ റെക്കോര്‍ഡ് തകര്‍ക്കുന്നു,മൂന്ന് ദിവസത്തെ മൊത്തം കളക്ഷന്‍!

Posted By:
Subscribe to Filmibeat Malayalam

തമിഴകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് റെമോ. ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. ഒക്ടോബര്‍ എഴിന് ചിത്രം തിയേറ്ററനുകളില്‍ പ്രദര്‍ശനത്തിനെത്തി. ആദ്യ ദിവസം ചിത്രത്തിന്റെ പേരില്‍ ചില നെഗറ്റീവ് റിവ്യൂസ് പ്രചരിച്ചുവെങ്കിലും കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോള്‍ അത്ഭുതപ്പെടുത്തി.

റിലീസ് ചെയ്ത ആദ്യ ദിവസം എട്ട് കോടി നേടിയ ചിത്രം മൂന്ന് ദിവസംകൊണ്ട് 21.5 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് 11.5 കോടി നേടിയ ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍ 33 കോടിയാണ്. അതിശയിപ്പിക്കുന്ന മറ്റൊന്ന് കേരളത്തില്‍ നിന്ന് ചിത്രത്തിന് ലഭിച്ച കളക്ഷനാണ്. പുലിമുരുകനും തോപ്പില്‍ ജോപ്പനുമൊപ്പം പ്രദര്‍ശനത്തിനെത്തിയ റെമോയ്ക്ക് 45 ലക്ഷം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ലഭിച്ചു.

റെമോ

ശിവകാര്‍ത്തികേയനെയും കീര്‍ത്തി സുരേഷിനെയും കേന്ദ്ര കഥാപാത്രമാക്കി ഭാഗ്യ രാജ് കണ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് റെമോ. റിലീസ് ചെയ്ത ദിവസം ചില നെഗറ്റീവ് റിവ്യൂസ് പ്രചരിച്ചിരുന്നു. എങ്കിലും തമിഴിലെ ഈ വര്‍ഷം റിലീസ് ചെയ്ത ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രം എന്ന റെക്കോര്‍ഡാണ് ചിത്രം സ്വന്തമാക്കിയത്.

കബാലി, തെറി

ഈ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയവയില്‍ റിലീസ് ദിവസം ഏറ്റവും പണം കളക്ട് ചെയ്ത ചിത്രങ്ങളില്‍ മൂന്നാം സ്ഥാനമാണ് റെമോ സ്വന്തമാക്കിയത്. രജനികാന്തിന്റെ കബാലിയും വിജയ് ചിത്രം തെറിയുമാണ് മുന്നില്‍ നില്‍ക്കുന്നത്.

ഓസ്‌ട്രേലിയ

വിദേശ രാജ്യങ്ങളില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓസ്‌ട്രേലിയില്‍ നിന്ന് 52 ലക്ഷമാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്.

യുഎസില്‍

യുഎസില്‍ നിന്ന് 1.01 കോടിയും നേടി. ഇത് ആദ്യമായാണ് ഒരു ശിവകാര്‍ത്തികേയന്‍ ചിത്രം യുഎസില്‍ നിന്ന് ഇത്രയുമധികം കളക്ഷന്‍ നേടുന്നത്.

യുകെ, ഫ്രാന്‍സ്

യുകെയില്‍ 39 ലക്ഷവും ഫ്രാന്‍സില്‍ നിന്ന് 17 ലക്ഷവുമാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്.

യുഎഇ കളക്ഷന്‍

1.15 കോടിയാണ് യുഎഇ-ല്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്.

English summary
Remo 3 days box onffice collection.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam