»   » റെമോ ഓഡിയോ ലോഞ്ച് സെപ്റ്റംബര്‍ 5 ന്

റെമോ ഓഡിയോ ലോഞ്ച് സെപ്റ്റംബര്‍ 5 ന്

Written By:
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷയോടെ തമിഴ് സിനിമാ ലോകം കാത്തിരിയ്ക്കുന്ന റെമോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സെപ്റ്റംബര്‍ 5 ന് നടക്കും. ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിലെ മൂന്ന് പാട്ടുകള്‍ക്കും മികച്ച പ്രതികരണം പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരുന്നു.

തമിഴകത്തിന്റെ യുവ തരംഗം അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത്. സംവിധായകന്‍ വിഘ്‌നേശ് ശിവ ആദ്യമായി ഗാന രചയിതാവായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

 remo-audio-launch

ഭാഗ്യരാജ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 24 എംഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ഭാഗ്യരാജിന്റെ റെമോ ഇഷ്ടപ്പെട്ട 24 എംഎം സ്റ്റുഡിയോ സംവിധായകന്റെ അടുത്ത ചിത്രവും നിര്‍മിയ്ക്കും എന്ന് പറഞ്ഞിട്ടുണ്ട്.

രജനിമുരുകന് ശേഷം കീര്‍ത്തി സുരേഷും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ചിത്രമാണ് റെമോ. ചിത്രത്തില്‍ സ്ത്രീ വേഷത്തിലാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. ഒക്ടോബര്‍ ഏഴിന് റെമോ തിയേറ്ററുകളിലെത്തും.

English summary
The much awaited audio launch event of Sivakarthikeyan's upcoming film Remo is all set to take place on September 5th, confirmed sources close to the project. Few days ago, 3 songs from the album were released as single tracks and were received well by fans and music lovers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam