»   » കുടുംബ പ്രേക്ഷകര്‍ക്ക് കാണാം, റെമോയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്

കുടുംബ പ്രേക്ഷകര്‍ക്ക് കാണാം, റെമോയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന റെമോ എന്ന ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് കടമ്പ കടന്നു. കുടുംബ പ്രേക്ഷകര്‍ക്ക് കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം പോയിരുന്നു ധൈര്യമായി കാണാന്‍ കഴിയുന്ന ചിത്രമായിരിക്കും റെമോ എന്ന വിധി എഴുതിയ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് നല്‍കി.

റെമോ ട്രെയിലര്‍ യു ട്യൂബില്‍ ഹിറ്റ് ! നാലുദിവസത്തില്‍ കണ്ടത് 40 ലക്ഷം പേര്‍

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന റെമോയില്‍ ശിവകാര്‍ത്തികയേന്റെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകള്‍ തന്നെയാണ് ആരാധകരെ ആകര്‍ഷിയ്ക്കുന്നത്. ഒരു പെണ്‍ നേഴ്‌സിന്റെ വേഷത്തിലും സ്റ്റൈലന്‍ നായകന്റെ വേഷത്തിലും ശിവ എത്തുന്നു.

Remo

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. രജനിമുരുകന്‍ എന്ന ചിത്രത്തിന് ശേഷം കീര്‍ത്തിയും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും റെമോയ്ക്കുണ്ട്. ഇവരെ കൂടാതെ സതീഷ്, കെഎസ് രവികുമാര്‍, ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, രാജേന്ദ്രന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.

തമിഴകത്തിന്റെ യുവ സംഗീത തരംഗം അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത്. പാട്ടുകളും ട്രെയിലറും ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. 24 എഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ഡി രാജ നിര്‍മിയ്ക്കുന്ന ചിത്രം ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യും.

ശിവകാര്‍ത്തികേയന്റെ ഫോട്ടോസിനായി...

English summary
Remo Censored with clean 'U' certificate

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam