»   » റെമോ ബോക്‌സോഫീസില്‍ കുതിക്കുന്നു, ശിവകാര്‍ത്തികേയന്റെ കരിയറിലെ പുതിയ റെക്കോര്‍ഡ്!!

റെമോ ബോക്‌സോഫീസില്‍ കുതിക്കുന്നു, ശിവകാര്‍ത്തികേയന്റെ കരിയറിലെ പുതിയ റെക്കോര്‍ഡ്!!

Posted By: Sanviya
Subscribe to Filmibeat Malayalam

ഒക്ടോബര്‍ ഏഴിനാണ് ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റെമോ തിയേറ്ററുകളില്‍ എത്തിയത്. തമിഴ്‌നാടിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കളക്ഷനും അത്ഭുതപ്പെടുത്തുന്നതാണ്.

റിലീസ് ചെയ്ത് ആദ്യ ദിവസം 8 കോടിരൂപ ചിത്രം ബോക്‌സോഫീസില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രേഡ് അനലിസ്റ്റ് പ്രകരമാണിത്. ഇതോടെ ശിവകാര്‍ത്തികേയന്റെ തൊട്ട് മുമ്പിറങ്ങിയ രജനിമുരുകന്റെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് റെമോ തകര്‍ത്തത്.

റെമോ

തമിഴകം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് റെമോ. ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ഭാഗ്യരാജ് കണ്ണനാണ്.

കഥാപാത്രങ്ങള്‍

സതീഷ്, കെഎസ് രവി കുമാര്‍, ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റെക്കോര്‍ഡിലേക്ക്

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം എട്ട് കോടി ബോക്‌സോഫീസില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ തൊട്ട് മുമ്പ് പുറത്തിറങ്ങിയ ശിവകാര്‍ത്തികേയന്റെ രജനി മുരകന്റെ റെക്കോര്‍ഡ് തകര്‍ത്തു.

ഇരുമുഖനെയും തൊഡാരിയെയും

ഈ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയവയില്‍ മൂന്നാമത്തെ വമ്പന്‍ ചിത്രമാണ് വിക്രമിന്റെ ഇരുമുഖന്‍. കബാലിയും വിജയ് ചിത്രം തെറിയുമാണ് ആദ്യത്തെ രണ്ട് ചിത്രങ്ങള്‍. ഇരുമുഖന്റെ റെക്കോര്‍ഡാണ് റെമോ തകര്‍ത്തത്.

400 തിയേറ്ററുകളില്‍

തമിഴ്‌നാട്ടില്‍ 400 തിയേറ്ററുകളിലും വിദേശത്ത് 72 തിയേറ്ററുകളിലുമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

English summary
Remo day one box office collection.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam