»   » റെമോയിലെ മുഴുവന്‍ ഗാനങ്ങളും റിലീസ് ചെയ്തു, മനോഹരമായ ഗാനങ്ങള്‍ ഇതാ

റെമോയിലെ മുഴുവന്‍ ഗാനങ്ങളും റിലീസ് ചെയ്തു, മനോഹരമായ ഗാനങ്ങള്‍ ഇതാ

Posted By:
Subscribe to Filmibeat Malayalam

തമിഴ് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെമോയിലെ മുഴുവന്‍ ഗാനങ്ങളും റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദ്രര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് നിര്‍വ്വഹിച്ചത് എആര്‍ റഹ്മാനായിരുന്നു. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ പുറത്ത് വിട്ടത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങളും യൂട്യൂബില്‍ ഹിറ്റായിരുന്നു. പത്ത് ലക്ഷത്തിലധികം ആളുകളാണ് ചിത്രത്തിലെ ആദ്യ ഗാനങ്ങള്‍ യൂട്യൂബിലൂടെ കണ്ടത്. ദാവൂയ, തമിഴ് സെല്‍വി, മീസ ബ്യൂട്ടി എന്നീ ഗാനങ്ങളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. മീസ ബ്യൂട്ടി എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്.

a-r-rahman-releases-remo-

ഭാഗ്യ രാജന്‍ കണ്ണന്‍ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമായ റെമോയില്‍ രണ്ട് വേഷത്തിലാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. അതില്‍ ഒന്ന് ഫീമെയില്‍ റോളാണ്. ഫീമെയില്‍ റോള്‍ ഇതിനോടകം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

കീര്‍ത്തി സുരേഷാണ് നായിക വേഷം അവതരിപ്പിക്കുന്നത്. സതീഷ്, കെഎസ് ശിവകുമാര്‍, ശരണ്യ പൊന്‍വണ്ണം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥപാത്രങ്ങളെ അവതരിപ്പിക്കുക. 24എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍.ഡി രാജയാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ എഴിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

റെമോയ്ക്ക് വേണ്ടി ഇറങ്ങിയ അസാധ്യമൊരു മ്യൂസിക് ആല്‍ബം, ഇത് തീര്‍ത്തും വ്യത്യസ്തം, കാണൂ..

ചിത്രത്തിലെ ഗാനങ്ങളുടെ ഫുള്‍ട്രാക്ക്..

English summary
Remo’s Music Album Released By A.R.Rahman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam