»   » പ്രേക്ഷകര്‍ കാത്തിരിക്കുന്ന തമിഴ് ചിത്രം റെമോ റിലീസിനൊരുങ്ങുന്നു..

പ്രേക്ഷകര്‍ കാത്തിരിക്കുന്ന തമിഴ് ചിത്രം റെമോ റിലീസിനൊരുങ്ങുന്നു..

By: Pratheeksha
Subscribe to Filmibeat Malayalam

തമിഴ് സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചലച്ചിത്രം റെമോ റിലീസിനൊരുങ്ങുന്നു. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിനു പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമായിരുന്നു.

ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായ ആദ്യ ദിവസം തന്നെ 20 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഒക്ടോബര്‍ ഏഴിന് ചിത്രം റിലീസ് ചെയ്യും

ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും

ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷുമാണ് ചിത്രത്തില്‍ മുഖ്യറോളിലെത്തുന്നത്.

ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു

ചിത്രത്തിലെ ഗാനങ്ങളും റിലീസിനു മുന്‍പേ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തമിഴകത്തിന്റെ യുവ തരംഗം അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത്.

പ്രമോഷനല്‍ വീഡിയോ കണ്ടത് പത്ത ലക്ഷത്തിലധികം പേര്‍

റെമോയിലെ സിരിക്കാതെ എന്ന ഗാനത്തിന്റെ പ്രമോഷനല്‍ വീഡിയോ കണ്ടത് പത്തു ലക്ഷത്തിലധികം പേരാണ്.

പ്രമോഷന്‍ പരിപാടിയ്ക്കു തുടക്കമിട്ട ചിത്രം

സിനിമയില്‍ ഗാനങ്ങളുടെ പ്രമോഷന്‍ പരിപാടിയ്ക്കു തുടക്കമിട്ട ചിത്രം കൂടിയാണ് റെമോ.

ചിത്രത്തിന്റെ നിര്‍മ്മാണം

24 എംഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ശിവകാര്‍ത്തികേയന്‍ സ്ത്രീ വേഷത്തില്‍

ശിവകാര്‍ത്തികേയന്‍ സ്ത്രീവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് റെമോ.

സിരിക്കാതെ എന്ന ഗാനം

ചിത്രത്തിലെ സിരിക്കാതെ എന്ന ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു

രജനി മുരുകനു ശേഷം

രജനി മുരുകനു ശേഷം കീര്‍ത്തി സുരേഷും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ചിത്രമാണ് റെമോ.

കാമദേവന്റെ പ്രതിമ

ചിത്രത്തിന്റെ പ്രമോഷനു വേണ്ടി ഒരുക്കിയ കാമ ദേവ പ്രതിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒക്ടോബര്‍ റീലീസ്

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം ഒക്ടോബര്‍ ഏഴിനു തിയറ്ററുകളിലെത്തും

റെമോയിലെ ഫോട്ടോസിനായി...

English summary
tamil movie remo will be realeased on friday
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam