For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നവരസയിലെ കഥ കേട്ടപ്പോൾ ആശയക്കുഴപ്പമുണ്ടായിരുന്നു, മനസ് തുറന്ന് രമ്യ നമ്പീശൻ

  |

  തെന്നിന്ത്യൻ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ആന്തോളജിയാണ് നവരസ. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് ആറിന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. ഇപ്പോഴിതാ നവരസയിലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സമ്മര്‍ ഓഫ് 92 ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി രമ്യ നമ്പീശൻ.

  Remya Nambeesan

  ചിത്രത്തിലെ കഥാപാത്രത്തിന്റെ യൗവനവും വാര്‍ധക്യവും അവതരിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ തനിക്ക് ചെറിയ ആശയകുഴപ്പം ഉണ്ടായെന്നു രമ്യ നമ്പീശൻ പറഞ്ഞു. വയസായ കഥാപാത്രം ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍ സര്‍ കംഫര്‍ട്ടബിള്‍ ആക്കിയെന്നും ഓരോ സീന്‍ ചെയ്യുമ്പോഴും ധൈര്യം പകർന്നുവെന്നും രമ്യ പറഞ്ഞു. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് മികച്ച ഒരു അനുഭവം തന്നെയായിരുന്നു എന്നും നടി കൂട്ടിച്ചേർത്തു.

  മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്.

  വേദികയും സിദ്ധുവും അടിച്ച് പിരിയും, പ്രതീഷ്- സഞ്ജന വിവാഹം, ഉഗ്രൻ എപ്പിസോഡുമായി കുടുംബവിളക്ക്

  ഈ സിനിമാസമാഹാരം ഒന്‍പത് ഹ്രസ്വചിത്രങ്ങളായി ഒന്‍പത് സംവിധായകരാണ് ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോര്‍ത്തിണക്കുകയാണ് ചെയ്യുന്നത്.

  പാര്‍വതി തിരുവോത്ത്, അരവിന്ദ് സ്വാമി വിജയ് സേതുപതി, സിദ്ധാര്‍ത്ഥ്, രേവതി, നിത്യാ മേനന്‍, ഐശ്വര്യാ രാജേഷ്, പൂര്‍ണ, റിതിക, ശരവണന്‍, അളകം പെരുമാള്‍, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, പ്രകാശ് രാജ്, റോബോ ഷങ്കര്‍, രമേഷ് തിലക്, അശോക് സെല്‍വന്‍, സനന്ത്, വിധു എന്നിവരാവും ഒമ്പത് സിനിമകളിലായി പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

  ആദ്യ വിവാഹത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, രണ്ടാം വിവാഹത്തെ കുറിച്ച് എന്‍റെ മാതാവ് താരം ആൻ

  Navarasa Official Trailer Reaction | Mani Ratnam | | FilmiBeat Malayalam

  ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്. എ.ആര്‍ റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്.

  Read more about: remya nambeesan
  English summary
  Remya Nambeesan Opens Up Concern About Navarasa movie,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X