»   » രമ്യ രണ്ടും കല്‍പ്പിച്ച് തന്നെ

രമ്യ രണ്ടും കല്‍പ്പിച്ച് തന്നെ

Written By:
Subscribe to Filmibeat Malayalam
മലയാളത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അന്യഭാഷകളാണ് രമ്യ നമ്പീശന് തുണയായത്. എന്നാല്‍ കുറച്ചു കാലമായി കോളിവുഡില്‍ രമ്യയെ കാണാനില്ലായിരുന്നു. ഇപ്പോഴിതാ തമിഴകത്തേയ്ക്ക് ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് താരം.

രണ്ടാം വരവ് വെറുതെയാവില്ലെന്ന് രമ്യ ഉറച്ചു വിശ്വസിക്കുന്നു. തമിഴില്‍ തിളങ്ങിനില്‍ക്കുകയായിരുന്ന രമ്യയെ തേടി മുറിയടി, രണ്ടാവതു പടം എന്നീ ചിതങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവയെല്ലാം രമ്യയ്ക്ക് നഷ്ടമായി.

ബീട്‌സാ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ രമ്യയുടെ പ്രതീക്ഷയത്രയും. വിജയ് സേതുപതി നായകനായ ഈ റൊമാന്റിക് ത്രില്ലര്‍ തമിഴകത്ത് തനിക്കൊരു ഗംഭീര തിരിച്ചുവരവാകുമെന്ന് രമ്യ കരുതുന്നു.

English summary
Remya will soon be seen in Tamil movie, 'Pizza' where she will be seen in a glamorous role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam