»   » ആരംഭത്തില്‍ അജിത്തിന് രണ്ട് മുഖം

ആരംഭത്തില്‍ അജിത്തിന് രണ്ട് മുഖം

Posted By:
Subscribe to Filmibeat Malayalam

തമിഴകത്തെ തല അജിത്തിനൊപ്പം ആര്യ, നയന്‍താര, തപ്‌സി എന്നിവരും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ആരംഭം. ഗ്യാങ്‌സ്റ്റര്‍ ചിത്രമല്ലെങ്കിലും ആരംഭം ഒരു ആക്ഷന്‍ ചിത്രമാണെന്ന് സംവിധായകന്‍ വിഷ്ണു വര്‍ദ്ധന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ അജിത്തിന്റെ വേഷം സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് ചില സംശങ്ങളുണ്ടായിരുന്നു.

വില്ലന്‍ വേഷത്തിലാണ് അജിത്ത് ചിത്രത്തിലെത്തുന്നതെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തില്‍ അജിത്തിന് ഇരട്ടവേഷമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. മുംബൈ ഭീകരാക്രമണത്തിന്റെ പ്രമേയത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഒരു ഹക്കറുടെ വേഷത്തിലാണ് അജിത്ത് എതുന്നതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

Arambam

ബില്ല 2 വിന് ശേഷം അജിത്ത് നായകനാകുന്ന ചിത്രമാണ് ആരംഭം. ചിത്രത്തില്‍ തലയ്ക്ക് രണ്ട് മുഖമാണോ, ഹക്കറുടെ വേഷമാണോ എന്നെല്ലാം ദീപാവലിക്ക് ചിത്രം തിയേറ്ററിലെത്തുമ്പോള്‍ അറിയാം. എന്തയാലും പതിവ് അജിത്ത് ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും ആരംഭമെന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.

യുവന്‍ ശങ്കര്‍ രാജ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അജിത്ത്, ആര്യ, നയന്‍താര, തപ്‌സി എന്നിവര്‍ക്ക് പുറമെ റാണ ദഗുപതി, അതുല്‍ കുല്‍ക്കര്‍ണി, കിഷോര്‍, സുമാന്‍ തുടങ്ങി ഒരു വലിയ താരനിരതന്നെയുണ്ട്.

English summary
The report says Ajith playing double role in Arambam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam