»   » ഏഴ് ദിവസമെടുത്തു ആ ഞെട്ടലില്‍ നിന്നും മുക്തയാവാന്‍.. സംഭവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ധന്‍സിക!

ഏഴ് ദിവസമെടുത്തു ആ ഞെട്ടലില്‍ നിന്നും മുക്തയാവാന്‍.. സംഭവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ധന്‍സിക!

Posted By:
Subscribe to Filmibeat Malayalam

രജനീകാന്ത് ചിത്രമായ കബാലിയിലൂടെയാണ് സായ് ധന്‍സിക പ്രേക്ഷക മനം കീഴടക്കിയത്. അടുത്തിടെ സംവിധായകന്‍ ടി രാജേന്ദ്രര്‍ താരത്തെ പൊതുവേദിയില്‍ വെച്ച് വഴക്ക് പറഞ്ഞതും താരം പൊട്ടിക്കരഞ്ഞതുമൊക്കെ വാര്‍ത്തയായിരുന്നു. താരം തന്നെ ബഹുമാനിച്ചില്ലെന്നാരോപിച്ചായിരുന്നു സംവിധായകന്‍ രോഷാകുലനായത്. തെറ്റ് മനസ്സിലാക്കിയ ധന്‍സിക ക്ഷമ ചോദിച്ചുവെങ്കിലും അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ വഴക്ക് തുടരുകയായിരുന്നു അദ്ദേഹം.

കുഞ്ചാക്കോ ബോബനോട് പ്രണയം തുറന്ന് പറഞ്ഞ് റിമി, പരസ്യ വേദിയില്‍ വെച്ച് ചാക്കോച്ചന്‍ നല്‍കിയ മറുപടി!

വഴിത്തിര എന്ന ചിത്രവുമായി ബന്ധപ്പെട്ട നടത്തിയ പത്രസമ്മേളനത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചായിരുന്നു ഈ രംഗങ്ങള്‍ അരങ്ങേറിയത്. കൃഷ്ണ കുലശേഖരനും ധന്‍സികയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്ന് നടന്ന സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

സംസാരിക്കില്ലെന്ന് തീരുമാനിച്ചതായിരുന്നു

അന്ന് നടന്ന സംബഴത്തെക്കുറിച്ച് ഇനി സംസാരിക്കില്ലെന്ന് തീരുമാനിച്ചതായിരുന്നു. പക്ഷേ തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇപ്പോഴും തുടരുന്നതിനാലാണ് താന്‍ ഈ വിഷയത്തെക്കുറിച്ച് വിശദീകരിക്കുന്നതെന്ന് താരം പറയുന്നു. നാളുകള്‍ക്ക് ശേഷമാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി താരം എത്തിയിട്ടുള്ളത്.

മാനസികമായി ഏറെ തളര്‍ത്തി

മാനസികമായി താന്‍ ഏറെ തളര്‍ന്നുപോയൊരു സംഭവം കൂടിയായിരുന്നു അത്. ഏഴ് ദിവസത്തിന് ശേഷമാണ് ആ ഞെട്ടലില്‍ നിന്നും താന്‍ മുക്തയായത്. പറ്റിപ്പോയ തെറ്റിന് അപ്പോള്‍ത്തന്നെ ക്ഷമ ചോദിച്ചുവെങ്കിലും അദ്ദേഹം അത് കേള്‍ക്കാന്‍ പോലും കൂട്ടാക്കിയിരുന്നില്ല.

ആത്മീയതയുള്ള വ്യക്തിയുടെ പെരുമാറ്റം

ആത്മീയതയുള്ള ഒരു വ്യക്തിക്ക് ഒരിക്കലും ഇത്തരത്തില്‍ പെരുമാറാന്‍ കഴിയില്ല. അദ്ദേഹം ആത്മീയതയുള്ള വ്യക്തിയാണെന്നാണ് എല്ലാവരും പറയുന്നത്. സമചിത്തതയോടെ പെരുമാറാന്‍ പഠിച്ചത് ആത്മീയതയിലൂടെയാണെന്നും താരം പറയുന്നു.

മുന്‍പും കേട്ടിട്ടുണ്ട്

ഇത്തരത്തിലുള്ള ആരോപണങ്ങള്‍ മുന്‍പും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. എല്ലാ പുരുഷന്‍മാരെയും കുറ്റപ്പെടുത്താനല്ല മറിച്ച് ഇതുവരെയെത്താന്‍ സഹായവും പിന്തുണയും നല്‍കിയ പുരുഷന്‍മാരോട് നന്ദി പറയാനാണ് താന്‍ ഈ അവസരം ഉപയോഗിക്കുന്നതെന്നും താരം പറയുന്നു.

English summary
Sai Dhansika's explanation on T Rajendran incident.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam