»   » ഇതെങ്കിലും നടക്കുമോ.. സായി പല്ലവി ധനുഷിനൊപ്പം അഭിനയിക്കുമോ...??

ഇതെങ്കിലും നടക്കുമോ.. സായി പല്ലവി ധനുഷിനൊപ്പം അഭിനയിക്കുമോ...??

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ്‌നാട്ടുകാരിയാണെങ്കിലും പ്രേമം നായിക സായി പല്ലവിയ്ക്ക് ഇതുവരെ ഒരു മുഴുനീള തമിഴ് സിനിമ ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും, ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്കിലും സൂപ്പര്‍ നായികയാണ് സായി.

ദിലീപ് കേസില്‍ റിമി ടോമിയെ ചോദ്യം ചെയ്തത് എന്തിനാണ്, റിമിക്കെന്താണ് ബന്ധം??

എന്നാല്‍ തമിഴില്‍ പല ചിത്രങ്ങളിലും സായി പല്ലവിയുടെ പേര് പറഞ്ഞു കേള്‍ക്കുന്നു എന്നല്ലാതെ ഇതുവരെ ഒരു സിനിമയിലും കണ്ടിട്ടില്ല. ഇപ്പോഴിതാ ധനുഷിനൊപ്പം മറ്റൊരു ചിത്രത്തില്‍ കൂടെ സായി പല്ലവിയുടെ പേര് പറഞ്ഞ് കേള്‍ക്കുന്നു.

മാരി ടു വില്‍

ധനുഷിനെയും കാജല്‍ അഗര്‍വാളിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ബാലാജി മോഹന്‍ സംവിധാനം ചെയ്ത് 2015 ല്‍ റിലീസ് ചെയ്ത ചിത്രമാണ് മാരി. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് സായി നായികയായെത്തുന്നു എന്നാണ് പുതിയ വാര്‍ത്ത.

പലരെയും പരിഗണിച്ചു

ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ നായിക ആരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്താന്‍ സാധിച്ചിരുന്നില്ല. നായികയ്ക്കായുള്ള തിരച്ചിലിലായിരുന്നു അണിയറപ്രവര്‍ത്തകര്‍.

സായിയെ കിട്ടി

അങ്ങനെയാണ് സായി പല്ലവിയെ കിട്ടിയത്. വളരെ അഭിനയ സാധ്യതയുള്ള നായിക വേഷമാണെന്നും അത്രയും എനര്‍ജിയും കഴിവുമുള്ള നായികയെയാണ് തിരഞ്ഞത് എന്നും സംവിധായകന്‍ പറഞ്ഞു

സായിക്ക് ഇഷ്ടമായി

കഥ കേട്ട് സായി പല്ലവിയ്ക്ക് തന്റെ കഥാപാത്രം ഇഷ്ടമായി എന്നാണ് സംവിധായകന്‍ പറയുന്നത്. നായികയും റെഡിയായതോടെ നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

സായി സെലക്ടീവാണ്

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ് സായി പല്ലവി. സിനിമയെക്കാള്‍ നടി പ്രാധാന്യം നല്‍കുന്നത് തന്റെ മെഡിക്കല്‍ ഫീല്‍ഡിനാണ്. നൃത്തത്തിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്.

English summary
Maari, a gangster comedy starring Dhanush and Kajal Aggarwal, released in 2015, turned out to be a big hit. And ever since its director Balaji Mohan announced that there will be a sequel to the film, there has been a lot of speculation around the movie. While Dhanush will be reprising his role, the heroine was not announced up till now. While several names were being considered, finally, Premam girl, Sai Pallavi has bagged the role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam