»   » മണിരത്‌നം ചിത്രത്തില്‍ റാംചരണ് നായിക റെഡി!!! അതും ബോളിവുഡിലെ താരപുത്രി!!!

മണിരത്‌നം ചിത്രത്തില്‍ റാംചരണ് നായിക റെഡി!!! അതും ബോളിവുഡിലെ താരപുത്രി!!!

By: Karthi
Subscribe to Filmibeat Malayalam

സൗത്ത് ഇന്ത്യന്‍ സിനിമയിലെ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്ന് അറിയപ്പെടുന്ന സംവിധായകനാണ് മണിരത്‌നം. കാര്‍ത്തി, അതിഥി റാവു എന്നിവരെ പ്രധാന താരങ്ങളാക്കി ഒരുക്കിയ കാട്രുവെളിയിടൈ എന്ന ചിത്രത്തിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആര് നായകനാകും എന്നതാണ് കഴിഞ്ഞ കുറച്ച് നാളുകളായി സൗത്ത് ഇന്ത്യന്‍ സിനിമ ലോകത്തെ സംസാരം. നിരവധി സൗത്ത് ഇന്ത്യന്‍ താരങ്ങളുടെ പേരുകള്‍ പറഞ്ഞ് കേട്ടതില്‍ മലയാള താരങ്ങളും ഉണ്ട്. 

പൃഥ്വിരാജിന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം... മാസ് ചിത്രത്തിലെ സസ്‌പെന്‍സ് കഥാപാത്രം!!!

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ തെലുങ്ക് താരം റാംചരണ്‍ തേജ നായകനാകുമെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. ചിത്രത്തില്‍ നായികയാകുക ബോളിവുഡ് താരപുത്രി സാറ അലി ഖാനാണ്.

മൂന്ന് ഭാഷകളില്‍

റാംചരണ്‍, സാറ അലി ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം ഒരുക്കുന്ന ചിത്രം മൂന്ന് ഭാഷകളിലായിരിക്കും. തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ കൂടാതെ ഹിന്ദിയിലും ചിത്രം ഒരുക്കുന്നുണ്ട്. മണിരത്‌നത്തിന്റെ ആദ്യ ത്രിഭാഷ ചിത്രമായിരിക്കുമിത്.

സാറ അലി ഖാന്‍

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകളാണ് സാറ അലി ഖാന്‍. ടൈഗര്‍ ഷെറോഫ് നായകനാകുന്ന സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സാറ.

തെന്നിന്ത്യന്‍ അരങ്ങേറ്റം

കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ബോളിവുഡ് ചിത്രത്തിലൂടെ ഒരുങ്ങുന്ന സാറ അലി ഖാന്റെ ആദ്യ തെന്നിന്ത്യന്‍ ചിത്രമാണ് ഈ മണിരത്‌നം സിനിമ. സാറയുടെ ആദ്യ ചിത്രം ഒരു റൊമാന്റിക് എന്റര്‍ടെയിനറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഔദ്യോഗിക തീരുമാനം

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ സാറ അലി ഖാന്‍ അവതരിപ്പിക്കും. എങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തെ സംബന്ധിച്ചുള്ള ആദ്യ ഘട്ടകള്‍ ചര്‍ച്ചകള്‍ മാത്രമേ ഇപ്പോള്‍ നടത്തയിട്ടുള്ള എന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് നായകന്മാരുടെ ചിത്രം

റാംചരണ്‍ ചിത്രം കൂടാതെ മൂന്ന് നായകന്മാരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം ഒരു ചിത്രം സംവിധാനം ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാധവന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.

നായികയായി അതിഥി റാവു

കാട്രുവെളിയിടൈ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ അരങ്ങേറിയ അതിഥി റാവു മാധവന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ ചിത്രത്തില്‍ നായികയാകും. എന്നാല്‍ ഇവയില്‍ ഏത് പ്രൊജക്ടാണ് ആദ്യം തുടങ്ങുക എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

English summary
Telugu actor Ram Charan has been holding talks with the director for sometime now and if reports are to be believed the project has been confirmed as a trilingual in Telugu, Tamil and Hindi. According to latest reports, the veteran filmmaker has roped in Saif Ali Khan’s daughter Sarah Ali Khan to pair opposite Ram Charan in his movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam