India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരാജയം രുചിച്ച് നയൻതാര; തൊട്ടതെല്ലാം ​ഹിറ്റാക്കി സമാന്ത; തെന്നിന്ത്യൻ താര റാണിയാര്?

  |

  തെന്നിന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് നയൻതാരയും സമാന്തയും. തെന്നിന്ത്യയിൽ ഇത്രത്തോളും താരമൂല്യവും ബോക്സ് ഓഫീസ് വിജയവും ഒറ്റയ്ക്ക് അവകാശപ്പെടാനാവുന്ന മറ്റൊരു നായിക ഇല്ലെന്ന് തന്നെ പറയാം. തെന്നിന്ത്യയിൽ നായികാ പ്രാധാന്യമുള്ള സിനിമകളുടെ കടന്നു വരവിനുള്ള വഴി വെട്ടിത്തെളിച്ച നടിമാരെന്ന നിലയിൽ ഇരുവർക്കും പ്രത്യേക സ്ഥാനം സിനിമാ ലോകം നൽകുന്നുണ്ട്.

  നയൻതാര തമിഴിലും സമാന്ത തെലുങ്കിലും നിരവധി ഹിറ്റുകൾ ഇതിനകം സൃഷ്ടിച്ചു. ഇതിനിടയിൽ പുരുഷ സൂപ്പർ താരങ്ങളെ പോലെ തന്നെ ഇരുവരുടെയും ഹിറ്റുകൾ താരതമ്യം ചെയ്യുകയാണ് ആരാധകരും സിനിമാ ലോകവും.

  ​ഗെയിം ചേഞ്ചറായ നയൻതാര, ​​​ഗെയിം മുന്നോട്ട് കൊണ്ട് പോവുന്ന സമാന്ത

  തെന്നിന്ത്യയിൽ ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാൻ കഴിയുമെന്ന് ആദ്യമായി തെളിയിച്ച നടിയെന്ന വിശേഷമാണ് നയൻതാരയ്ക്കുള്ളത്. അത്രമേൽ ആരാധക വൃന്ദം നയൻതാരയ്ക്കുണ്ട്. 19 വർഷത്തോളമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടി ആദ്യ കാലങ്ങളിൽ ​ഗ്ലാമറസ് നായികയാണ് എത്തിയതെങ്കിൽ 2015 ഓടു കൂടി നടിയുടെ കരിയറിന്റെ ​ഗതി മാറാൻ തുടങ്ങി.

  തനി ഒരുവൻ, മായ, നാനും റൗഡി താൻ എന്നീ ചിത്രങ്ങളുടെ വിജയം നയൻസിന്റെ താരമൂല്യം ഉയർത്തി. പിന്നാലെയെത്തിയ കൊലമാവ് കോകില, ഇമ്മൈ​ക നൊടികൾ എന്നീ ചിത്രങ്ങളും നയൻസിനെ ബോക്സ് ഓഫീസ് റാണിയാക്കി. നടിയുടെ പ്രതിഫലം കുത്തനെ കൂടി.

  nayanthara

  നിലവിൽ ഒരു സിനിമയ്ക്ക് അഞ്ച് കോടിയോളമാണ് നയൻതാര കൈപറ്റുന്നത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാൾ. അതേസമയം അടുത്തിടെയായി നയൻസിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ പരിശോധിച്ചാൽ ഹിറ്റായവ കുറവാണ്. കാതുവാകുല രണ്ട് കാതൽ മാത്രമാണ് ഹിറ്റായി എന്ന് പറയാവുന്ന സിനിമ. ബി​ഗിൽ ഉൾപ്പെ‌ടെ ഹിറ്റായ ചിത്രങ്ങളിൽ നടിക്ക് വലിയ പ്രാധാന്യവും ഉണ്ടായിരുന്നില്ല.

  നയൻതാരയെ വെച്ച് പുറത്തിറക്കിയ സൈറ, മൂക്കുത്തി അമ്മൻ എന്നീ ചിത്രങ്ങൾ പരാജയപ്പെടുകയായിരുന്നു. ഏറ്റവും ഒടുവിലായി ഇറങ്ങിയ ഒ2 വും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഇതിനിടെയാണ് തൊട്ടതെല്ലാം പൊന്നാക്കി സമാന്തയുടെ കുതിപ്പ്.

  സമാന്ത അടുത്തിടെ അഭിനയിച്ച സിനിമകളുടെ എണ്ണം കുറവാണെങ്കിലും ഒരു സിനിമ പോലും പരാജയപ്പെട്ടിട്ടില്ല. മഹാനടി, ഓ ബേബി, ആമസോൺ സീരിസായ ഫാമിലി മാൻ തുടങ്ങി പുഷ്പയിൽ ചെയ്ത ഐറ്റം ഡാൻസ് വരെ സൂപ്പർ ഹിറ്റായി. ഫാമിലി മാനിലെ പ്രകടനം നടിയുടെ പ്രശസ്തി പാൻ ഇന്ത്യ തലത്തിൽ ഉയർത്തി. പുഷ്പയിലെ ​ഗാനം ഇന്ത്യയൊട്ടാകെ ഹിറ്റായി.

  samantha

  പുഷ്പയിലെ ഡാൻസിനായി അഞ്ച് കോടി രൂപയാണ് താരം കൈപറ്റിയതെന്നാണ് റിപ്പോർട്ട്. നയൻതാരയോടൊപ്പം അഭിനയിച്ച കാതുവാകുല രണ്ട് കാതൽ എന്ന തമിഴ് ചിത്രത്തിലെ സമന്തയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. നിലവിൽ ബോളിവുഡിൽ നിന്നും തുടരെ നടിക്ക് ഓഫറുകൾ വരുന്നുണ്ട്.

  തെന്നിന്ത്യൻ സിനിമാ മേഖല പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കെയാണ് സമാന്തയുടെ പ്രശസ്തിയും നാൾക്ക് നാൾ ഉയരുന്നത്. ഇത് നടിക്ക് മികച്ച ഓഫറുകൾ വരാൻ കാരണമാവുന്നെന്നാണ് വിവരം. വാണിജ്യ വിജയം നേടാൻ കഴിയുന്ന മികച്ച കഥയുള്ള സിനിമകൾ കാത്തിരുന്ന് തെരഞ്ഞെടുക്കുകയാണ് സമാന്ത നിലവിൽ.

  ബോളിവുഡ് ഓഫറുകളോട് താരം നോ പറയാനുള്ള കാരണവും ഇതാണെന്നാണ് സൂചന. അതേസമയം താപ്സിയുടെ ഔട്ട് സൗഡേഴ്സ് പ്രൊഡക്ഷൻ ഹൗസ് നിർമ്മിക്കുന്ന ചിത്രത്തിന് സമാന്ത സമ്മതം മൂളിയതായും റിപ്പോർട്ടുണ്ട്. യശോദ, കുശി എന്നിവയാണ് സമാന്തയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ.

  nayanthara and samantha
  Dhyan Sreenivasan On Nayanthara Wedding | നയൻതാരയുടെ കല്യാണത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

  താരത്തിന്റെ പ്രതിഫലവും കുത്തനെ ഉയർന്നിട്ടുണ്ട്. നിലവിൽ തെന്നിന്ത്യയിൽ‌ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ നയൻതാരയുടെ തൊട്ടു പിന്നിലാണ് സമാന്ത. വരാനിരിക്കുന്ന ചിത്രങ്ങൾ കൂടി ഹിറ്റായാൽ ഈ പട്ടിക മാറി മറിഞ്ഞേക്കും.

  Read more about: nayantara samantha
  English summary
  Samantha's back to back success amid Nayantara tastes failure, who leads the game in south
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X