»   » ധനുഷ് ചിത്രത്തില്‍ നിന്ന് സമാന്ത പിന്മാറിയത് എന്തിന്? പകരം അമലപോള്‍

ധനുഷ് ചിത്രത്തില്‍ നിന്ന് സമാന്ത പിന്മാറിയത് എന്തിന്? പകരം അമലപോള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയില്‍ നിന്ന് സമാന്ത പിന്മാറി. പകരം അമലപോളാണ് ചിത്രത്തില്‍ ധനുഷിന്റെ നായിക വേഷം അവതരിപ്പിക്കുക. ചിത്രീകരണം തുടങ്ങിയതിന് ശേഷമാണ് സമാന്ത ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് കേള്‍ക്കുന്നത്.

സമാന്തയുടെ വിവാഹം ഉടനുണ്ടാകുമെന്നും അതുക്കൊണ്ടാണ് താരം ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നുമാണ് സംസാരം. എന്നാല്‍ വിവാഹം ഈ വര്‍ഷമുണ്ടാകില്ലെന്നും താരം മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാലാണെന്നും സമാന്തയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ധനുഷ് ചിത്രത്തില്‍ നിന്ന് സമാന്ത പിന്മാറിയത് എന്തിന്? പകരം അമലപോള്‍

തമിഴ്‌നാട്ടിലെ ഗുണ്ടാ സംഘങ്ങളുടെ പശ്ചാത്തലത്തില്‍ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വട ചെന്നൈ. ഒരു സിനിമാത്രയത്തിന്റെ ഭാഗമാണെന്നും ചിത്രം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷമാണ് പ്രതീക്ഷിക്കുന്നത്.

ധനുഷ് ചിത്രത്തില്‍ നിന്ന് സമാന്ത പിന്മാറിയത് എന്തിന്? പകരം അമലപോള്‍

2015വേല്‍രാജ് സംവിധാനം ചെയ്ത തങ്കമകന്‍ എന്ന ചിത്രത്തില്‍ ധനുഷും സമാന്തയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രം ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു.

ധനുഷ് ചിത്രത്തില്‍ നിന്ന് സമാന്ത പിന്മാറിയത് എന്തിന്? പകരം അമലപോള്‍

ചിത്രവുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകളില്‍ സംവിധായകന്‍ വെട്രിമാരന്‍ അമല പോളിനെ സമീപിച്ചതായി പറയുന്നു. അമല പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചിട്ടുണ്ട്.

ധനുഷ് ചിത്രത്തില്‍ നിന്ന് സമാന്ത പിന്മാറിയത് എന്തിന്? പകരം അമലപോള്‍

2011 നവംബറിലാണ് വാട ചെന്നെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. എന്നാല്‍ പല കാരണങ്ങളാലും ചിത്രം നീണ്ടു പോകുകയായിരുന്നു. ജൂണ്‍ 21നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

English summary
Samantha walks out of Dhanush's 'Vada Chennai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam