»   » പ്രിയദര്‍ശന്റെ മഹേഷിനെ തല്ലിത്തോല്‍പ്പിക്കാന്‍ എത്തുന്നത് മോഹന്‍ലാലിന്റെ വില്ലന്‍???

പ്രിയദര്‍ശന്റെ മഹേഷിനെ തല്ലിത്തോല്‍പ്പിക്കാന്‍ എത്തുന്നത് മോഹന്‍ലാലിന്റെ വില്ലന്‍???

By: Karthi
Subscribe to Filmibeat Malayalam

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറുകയും ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത സിനിമയാണ് മഹേഷിന്റെ പ്രതികാരം. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം ഗ്രാമീണതയുടെ ദൃശ്യവിരുന്നായിരുന്നു. 

പൃഥ്വിരാജിന്റെ ടിയാനും രജനികാന്തിന്റെ കബാലിയും തമ്മിലൊരു ബന്ധമുണ്ട്!!! ഒരു അടി ഇടി ബന്ധം???

priyadarshan

മഹേഷിന്റെ പ്രതികാരം തമിഴില്‍ റിമേക്ക് ചെയ്യുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രിയദര്‍ശനാണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്. ഉദയനിധി സ്റ്റാലിനാണ് ഫഹദ് ഫാസില്‍ മനോഹരമാക്കിയ മഹേഷ് ഭാവന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപര്‍ണ ബാലമുരളി അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രത്തെ മലയാളി താരം നമിത പ്രമോദ് അവതരിപ്പിക്കും. 

Priyadarshan

ചിത്രത്തിലെ ശ്രദ്ധയ കഥാപാത്രമായി വില്ലനായ ജിംസനെ മലയാളത്തില്‍ അവതരിപ്പിച്ചത് സുജിത് ശങ്കറായിരുന്നു. ചിത്രം തമിഴിലേക്കെത്തുമ്പോള്‍ ജിംസനായി മാറുന്നത് സമുദ്രക്കനിയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥരീകരണം ഉണ്ടായിട്ടില്ല. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പത്തില്‍ വില്ലനായിരുന്നു സമുദ്രക്കനി.

English summary
Actor Samuthirakani, who was last seen playing the antagonist in Priyadarshan's Malayalam thriller 'Oppam', might reunite with the filmmaker for his yet-untitled Tamil remake of Malayalam film 'Maheshinte Prathikaaram'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam