»   » ശ്രുതി ഹാസന്‍ രണ്ടും കല്‍പ്പിച്ച് ബാഹുബലിയെ തകര്‍ക്കാനൊരുങ്ങുന്നു! തമിഴിലെ ബിഗ് ബജറ്റ് ചിത്രം ഉടന്‍!

ശ്രുതി ഹാസന്‍ രണ്ടും കല്‍പ്പിച്ച് ബാഹുബലിയെ തകര്‍ക്കാനൊരുങ്ങുന്നു! തമിഴിലെ ബിഗ് ബജറ്റ് ചിത്രം ഉടന്‍!

Posted By:
Subscribe to Filmibeat Malayalam

ചരിത്രങ്ങള്‍ മാറ്റിക്കുറിച്ച് ബാഹുബലി മുന്നേറ്റം തുടരുകയാണ്. നിലവില്‍ ബോളിവുഡില്‍ റെക്കോര്‍ഡ് കുറിച്ചിരുന്ന ചിത്രങ്ങളെ എല്ലാം ബാഹുബലി തകര്‍ത്തിരുന്നു. എന്നാല്‍ ബാഹുബലിയെ പിന്നിലാക്കാന്‍ മത്സരിച്ച് മറ്റ് ചിത്രങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.

പ്രണവിനൊപ്പം താരപുത്രി!!! ആ സെല്‍ഫിക്ക് പിന്നില്‍??? പുതിയ ചിത്രത്തിലെ നായിക???

താരകുടുംബത്തിലെ ഇളം തലമുറക്കാരന് സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ കണ്ണില്ല, താരപദവിയെ പേടിയാണ്, കാരണം ?

തെലുങ്കില്‍ നിന്നും ആരും ഇത്രയും വലിയൊരു സിനിമ പ്രതീക്ഷിച്ചിരുന്നില്ല. ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ചിത്രം ഹിറ്റായി മാറിയതോടെ ഇനി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങളെല്ലാം ബാഹുബലിയെ കടത്തിവെട്ടാനുള്ള എല്ലാ തയ്യാറെടുപ്പുകളും എടുക്കേണ്ടി വരും. അങ്ങനെ ഒരു ചിത്രം വരാന്‍ പോവുകയാണ്.

ബാഹുബലിയെ തകര്‍ക്കാന്‍ സംഘമിത്ര

സംഘമിത്ര എന്ന് പേരു നല്‍കിയിരിക്കുന്ന ചിത്രമാണ് ബിഗ് ബജറ്റില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ചിത്രം ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

സുന്ദര്‍ സി യുടെ സംവിധാനം

സുന്ദര്‍ സി യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസന്‍, ജയം രവി, ആര്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംവിധാനം ഒരുക്കുന്നത്.

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം

സിനിമയുടെ പ്രഖ്യാപനം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് നടക്കും. ചിത്രത്തിന്റെ പ്രഖ്യാപനം അവിടെയായതിനാല്‍ സിനിമയിലെ പ്രധാന താരങ്ങളടക്കം എല്ലാവരും കാന്‍ വേദിയിലെത്തിയിരിക്കുകയാണ്.

ചിത്രങ്ങള്‍ ട്വിറ്ററില്‍

കാന്‍ വേദിയിലെത്തിയ താരങ്ങളെടുത്ത സെല്‍ഫി ചിത്രങ്ങള്‍ ട്വിറ്ററിലുടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. ശ്രീ തെന്‍ഡ്രല്‍ ഫിലിംസ് എന്ന് പേരുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന് വേണ്ടി കഠിന പരിശീലനവുമായി ശ്രുതി ഹാസന്‍

സംഘമിത്രയില്‍ മികച്ച് പ്രതികരണം കാണിക്കുന്നതിനായി ശ്രുതി ഹാസന്‍ കഠിന പരിശീലനത്തിലാണ്. ചിത്രത്തില്‍ സംഘട്ടന രംഗങ്ങള്‍ പരിശീലിക്കുന്ന ശ്രുതിയുടെ വീഡിയോ മുമ്പ് ഇന്‍സ്റ്റാഗ്രാമിലുടെ പങ്കുവെച്ചിട്ടുണ്ടായിരുന്നു.

English summary
At Cannes 2017, the makers of the upcoming period drama Sangamithra have released the first look posters featuring Shruti Haasan and Arya.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam