For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയാണ് പിടിച്ചിരുത്തിയത്, മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ച രസികയുടെ തുറന്നുപറച്ചില്‍!

  |

  മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സംഗീത ക്രിഷ്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പവുമെല്ലാം ഈ അഭിനേത്രി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെത്തിയപ്പോള്‍ താരത്തിന്റെ പേര് രസികയെന്നായിരുന്നു. ആളാരാണെന്ന് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലായില്ലേ, തന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നായ ഉയിരിനെക്കുറിച്ചുള്ള കാര്യങ്ങള്‍ താരം അടുത്തിടെ വ്യക്തമാക്കുകയുണ്ടായി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടാന്‍ രസികയ്ക്ക് കഴിഞ്ഞിരുന്നു. അഭിനയം മാത്രമല്ല ആലാപനത്തിലും മികവ് പുലര്‍ത്താന്‍ ഈ നായികയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തമിഴില്‍ താരം അഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍വിജയമാണ് നേടിയത്. ആര്യയുടെ വിവാദ പരിപാടിയായ എങ്ക വീട്ടു മാപ്പിളൈയുടെ അവതാരകയും സംഗീതയായിരുന്നു. സംഗീതയുടെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  മലയാളികള്‍ക്ക് സുപരിചിതയായ നായിക

  മലയാളികള്‍ക്ക് സുപരിചിതയായ നായിക

  മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയവരുടെ സിനിമകളില്‍ രസിക അഭിനയിച്ചിരുന്നു. ഗംഗോത്രി, സമ്മര്‍ ഇന്‍ ബത്‌ലേഹേം, ഏഴുപുന്ന തരകന്‍, ശ്രദ്ധ, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. വിക്രമിന്റെ സിനിമാജീവിതത്തിലെ സുപ്രധാന സിനിമകളിലൊന്നായ പിതാമഹനിലും താരം അഭിനയിച്ചിരുന്നു. സിനിമയില്‍ സജീവമായി തുടരുന്നതിനിടയിലാണ് താരം ടെലിഴിഷനിലേക്ക് ചുവടുമാറിയത്. ജോഡി നമ്പര്‍ വണ്‍, എങ്കവീട്ടു മാപ്പിളൈ തുടങ്ങിയ പരിപാടി അവതരിപ്പിച്ചത് സംഗീതയായിരുന്നു.

  ഉയിരിലെ കഥാപാത്രം

  ഉയിരിലെ കഥാപാത്രം

  സാമി സംവിധാനം ചെയ്ത ചിത്രമാണ് ഉയിര്‍. ത്രില്ലര്‍ ചിത്രത്തില്‍ ശ്രീകാന്തായിരുന്നു നായകന്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ സംവൃത സുനിലും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സംവിധായകന്‍ തന്നെയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നെഗറ്റീവ് ടെച്ചുള്ള അരുന്ധതി എന്ന കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ബോള്‍ഡും നെഗറ്റീവുമായ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ സൂചിപ്പിച്ചപ്പോള്‍ത്തന്നെ താരം കണ്‍ഫ്യൂഷനിലായിരുന്നു.

  ബോധവത്ക്കരണ സിനിമയായിരുന്നു

  ബോധവത്ക്കരണ സിനിമയായിരുന്നു

  സിനിമയുടെ തിരക്കഥയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞതിന് ശേഷമാണ് സൈക്കോളജിസ്റ്റായ കുടുംബ സുഹൃത്തിനോട് ഇതേക്കുറിച്ച് സൂചിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷം തീരുമാനമെടുക്കാനായിരുന്നു. വിചിത്രമായ ഒരു കേസിന്റെ കഥയായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ഭര്‍ത്താവിന്റെ സഹോദരനുമായി അവിഹിത ബന്ധത്തിലേര്‍പ്പെടുന്നതിന് വേണ്ടി സ്വന്തം ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കുന്ന യുവതിയെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

  സംവിധായകന്‍ പറഞ്ഞ അതേ കഥ

  സംവിധായകന്‍ പറഞ്ഞ അതേ കഥ

  അദ്ദേഹം ഇത് പറഞ്ഞതും താന്‍ ആകെ ഞെട്ടിപ്പോയെന്ന് താരം പറയുന്നു. സംവിധായകന്‍ പറഞ്ഞ കഥയും ഇത് തന്നെയായിരുന്നു. സമൂഹത്തെ ബോധവത്ക്കരിക്കാന്‍ ഈ സിനിമയ്ക്ക് കഴിയുമെന്ന് അദ്ദേഹം കൂടി പറഞ്ഞതോടെയാണ് താന്‍ ഉയിരില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് താരം പറയുന്നു. അധികം ശരീര പ്രദര്‍ശനമോ ക്ലീവേജ് രംഗമോ ഇല്ലാതെ ഈ സിനിമയെടുക്കുകയാണെങ്കില്‍ താന്‍ ്ഭിനയിക്കുമെന്നായിരുന്നു സംവിധായകനോട് പറഞ്ഞത്. നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ ധൈര്യം തന്ന ചിത്രം കൂടിയായിരുന്നു ഇത്.

  മോശം രംഗങ്ങളോട് മുഖം തിരിക്കാറുണ്ട്

  മോശം രംഗങ്ങളോട് മുഖം തിരിക്കാറുണ്ട്

  സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കില്‍പ്പോലും മോശം രംഗങ്ങളില്‍ അഭിനയിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് സംഗീത പറയുന്നു. തന്റെ നിബന്ധനകളെല്ലാം സംവിധായകന്‍ അനുസരിച്ചതോടെയാണ് ചിത്രവുമായി മുന്നോട്ട് പോയത്. ഷൂട്ടിങ്ങിനിടയില്‍ നിരവധി തവണ അണിയറപ്രവര്‍ത്തകരുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്നിരുന്നു. എന്നാല്‍ തന്‍രെ നിലപാടില്‍ അല്‍പ്പോ പോലും മാറ്റം വരുത്താതെയാണ് താന്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയതെന്ന് താരം വ്യക്തമാക്കുന്നു.

   കരിയര്‍ ബ്രേക്കായി മാറിയ ചിത്രം

  കരിയര്‍ ബ്രേക്കായി മാറിയ ചിത്രം

  അതുവരെയുള്ളസിനിമാജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. കരിയര്‍ ബ്രേക്കായ സിനിമയായിട്ടുകൂടി ജീവിതത്തില്‍ ഒരേയൊരു തവണയാണ് താന്‍ ആ ചിത്രം കണ്ടതെന്ന് താരം പറയുന്നു. റിലീസിങ്ങ് സമയത്ത് സിനിമ കാണാന്‍ പോയപ്പോള്‍ തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോകാന്‍ തുടങ്ങിയെങ്കിലും അമ്മയാണ് തന്നെ പിടിച്ചിരുത്തിയതെന്നും താരം പറയുന്നു. അത്രമേല്‍ അലോസരപ്പെടുത്തുന്ന സിനിമയായിരുന്നു അത്. ഇന്നും ടിവിയില്‍ ആ ചിത്രം വന്നാല്‍ താന്‍ എങ്ങോട്ടെങ്കിലും എഴുന്നേറ്റ് പോവുമെന്നും താരം പറയുന്നു.

  English summary
  Sangeetha Krish about her film experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X